Image

ഫാ. ജോസ് കണ്ടത്തിക്കുടി നേതൃത്വം നല്‍കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനം നവംബര്‍ 9ന് പുറപ്പെടുന്നു.

ഷോളി കുമ്പിളുവേലി Published on 13 October, 2018
ഫാ. ജോസ് കണ്ടത്തിക്കുടി നേതൃത്വം നല്‍കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനം നവംബര്‍ 9ന് പുറപ്പെടുന്നു.
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ്  സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവക വികാരി റവ.ഫാ.ജോസ് കണ്ടത്തിക്കുടി നയിക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനം നവംബര്‍ 9ന് ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെടും.

ഏതൊരു ക്രിസ്ത്യാനിയുടെയും ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് വിശുദ്ധനാട് സന്ദര്‍ശനം. ഇസ്രായേല്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലെ ബൈബിളിലെ പുതിയ നിയമത്തിലും, പഴയ നിയമത്തിലും പ്രതിപാദിച്ചിട്ടുള്ള ചരിത്ര പ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളും പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഈ തീര്‍ത്ഥാടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബഹു.ജോസച്ചന്റെ ബൈബിള്‍ ജ്ഞാനവും, നിരവധി തവണ തീര്‍ത്ഥാടനം നയിച്ചതിന്റെ അറിവും, പുതിയ തീര്‍ത്ഥാടകര്‍ക്ക് സഹായകരമായിരിക്കും.
നവംബര്‍ 9ന് പുറപ്പെടുന്ന സംഘം 20ന് തിരികെ എത്തും.


കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.ജോസ് കണ്ടത്തിക്കുടി- 201 681 6021
വിനു വാതപ്പള്ളി: 914 602 2137


ഫാ. ജോസ് കണ്ടത്തിക്കുടി നേതൃത്വം നല്‍കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനം നവംബര്‍ 9ന് പുറപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക