Image

നാളെ മുതല്‍ വീണ്ടും കനത്ത മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Published on 13 October, 2018
നാളെ മുതല്‍ വീണ്ടും കനത്ത മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കോഴിക്കോട്‌: സംസ്ഥാനത്ത്‌ നാളെ മുതല്‍ വീണ്ടും കനത്ത മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കിയില്‍ നാളെ മുതല്‍ 16 വരെയും വയനാട്ടില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചു

അറബിക്കടലില്‍ ലുബാന്‍ ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും ശക്തമായി തുടരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക