Image

പ്രളയ ഫണ്ട്‌ സമാഹരണത്തിനായി വിദേശത്ത്‌ പോകാന്‍ മുഖ്യമന്ത്രിക്ക്‌ മാത്രം കേന്ദ്രഅനുമതി

Published on 13 October, 2018
പ്രളയ ഫണ്ട്‌ സമാഹരണത്തിനായി വിദേശത്ത്‌ പോകാന്‍ മുഖ്യമന്ത്രിക്ക്‌ മാത്രം കേന്ദ്രഅനുമതി
പ്രളയാനന്തര നവകേരള നിര്‍മ്മാണത്തിനായി പ്രവാസലോകത്തിന്റെ സഹായം തേടാന്‍ കേരളാ മന്ത്രിമാര്‍ നടത്താനിരുന്ന യാത്രയ്‌ക്ക്‌ കേന്ദ്രത്തിന്റെ വിലക്ക്‌. കടുത്ത നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രി പിണറായി വിജയന്‌ മാത്രമാണ്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്‌. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഔദ്യോഗിക കൂടിക്കാഴ്‌ചകള്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കൂടിക്കാഴ്‌ചകളെ പാടുള്ളൂവെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയതായാണ്‌ റിപ്പോര്‍ട്ട്‌.

കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്രാനുമതിയും വിസയും ലഭിക്കാത്തതാണ്‌ പ്രതിസന്ധിക്കിടയാക്കിയത്‌. പ്രളയാന്തര പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രവാസികളില്‍ നിന്ന്‌ ഫണ്ട്‌ സമാഹരിക്കാന്‍ മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാരാണ്‌ വിദേശയാത്രയ്‌ക്ക്‌ അനുമതി തേടിയത്‌. രണ്ടാഴ്‌ച മുമ്‌ബാണ്‌ കേരള സര്‍ക്കാര്‍ കേന്ദ്രത്തിന്‌ അപേക്ഷ സമര്‍പ്പിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക