Image

17ന്‌ ശേഷം ശബരിമല ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുമെന്നു തൃപ്‌തി ദേശായി

Published on 13 October, 2018
17ന്‌ ശേഷം ശബരിമല ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുമെന്നു തൃപ്‌തി ദേശായി


ഭൂമാതാ ബ്രിഗേഡ്  നേതാവ്‌ തൃപ്‌തി ദേശായി 17ന്‌ ശേഷം ശബരിമല സന്ദര്‍ശത്തിന്‌ കേരളത്തിലെത്തും. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചാനല്‍ ചര്‍ച്ചയിലാണ്‌ തൃപ്‌തി ദേശായി ഇക്കാര്യം വ്യക്തമാക്കിയത്‌. എതിര്‍പ്പുകള്‍ അവഗണിച്ച്‌ താന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും അവര്‍ പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്‌ സര്‍ക്കാരിന്‌ ഉത്തരവാദിത്വമുണ്ട്‌. അത്‌ നടപ്പാക്കാത്ത പക്ഷം കോടതിയലക്ഷ്യമാകും. വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി വന്നതിന്‌ ശേഷം തനിക്ക്‌ നേരെ വധഭീക്ഷണി വരുന്നുണ്ട്‌.

അയ്യപ്പ സ്വാമിയെ കാണാന്‍ തനിക്ക്‌ ആഗ്രഹമുണ്ട്‌. ഇത്‌ തന്റെ മൗലിക അവകാശമാണ്‌. സ്‌ത്രീ സമത്വത്തിന്‌ വേണ്ടിയുള്ള വിധിയാണിതെന്നും തൃപ്‌തി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
വിദ്യാധരൻ 2018-10-13 23:25:17
ആരാണിവളെ പിടിച്ചുകെട്ടുവാൻ 
ആരാണിവളെ പിന്തിരിപ്പിക്കുവാൻ
സ്ത്രീവർഗ്ഗത്തിന്റ മാനം കാക്കുവാൻ 
ഗുജറാത്തിൽ പിറന്നൊരീ  മിടുക്കിയെ
ശദാബ്ദങ്ങളായി അടിമത്വത്തിൻ കീഴിൽ
ചിന്താബലം പോയ കേരള സ്ത്രീകളെ 
പന്താടുകയാണ് പുരുഷന്മാർ നിർദയം 
തൊട്ടാൽ പൊട്ടുംഅയ്യപ്പന്റെ  ബ്രഹ്മചര്യത്തെ
കാത്തുസൂക്ഷിക്കുവാൻ സ്ത്രീകളെ
അകറ്റി നിറുത്തിയും അവരുടെ ആർത്തവ 
രക്തിത്തിന് അശുദ്ധി കൽപ്പിച്ചും 
പച്ചക്കള്ളങ്ങൾ പറഞ്ഞു  കുഴക്കിയും
സ്ത്രീകളെ അധീനരാക്കി നിരത്തിൽ 
ഇറക്കി വിപ്ലവം സൃഷ്ടിക്കും കുയുക്തികളെ  തുരത്തുവാൻ 
വരിക നീ ഗുജറാത്തുകാരിയാം  മിടുക്കിയെ ?
കാണട്ടെ കേരള സ്ത്രീകൾ, സുബോധം വരട്ടെ 
നിന്റെ സ്വാതന്ത്യ വാഞ്ചയും ധൈര്യവും കണ്ട് 
പാവങ്ങളാണ് കേരളി പുത്രിമാർ 
ത്യാഗസമ്പൂർണ്ണമാണവരുടെ ജീവിതം 
ആഗ്രഹിക്കുന്നില്ലവർ ഈ പ്രപഞ്ചം കീഴടക്കി 
അധികാരം കയ്യാളുവാൻ ആദ്യപത്യം സ്ഥാപിക്കുവാൻ 
എങ്കിലും എന്നും ചവുട്ടി മെതിക്കപ്പെടുന്നു 
എവിടെയും എല്ലായ്‌പ്പോഴും ക്രൂരമായി 
സ്വന്ത കാമത്തിന് കടിഞ്ഞാൺ ഇടാൻ അറിയാത്ത 
അയ്യപ്പ ഭക്തർ പഴിചാരുന്നു സ്ത്രീയെ കാമാസക്തിയാൽ 
ഭയപ്പെടുന്നു ഭീരുക്കൾ  അവരെ സ്വയം
അവരുടെ ഉള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കാമം 
പുറത്തു ചാടുമോ അയ്യപ്പ ഭക്ത സ്പർശനത്താലെന്ന്
ശിലയിൽ കൊത്തിവച്ച പാവം അയ്യപ്പന് 
ഒരു ചെറുവിരൽ പോലും അനക്കാൻ 
കഴിയില്ലെന്നറിയാത്തോർ ആർ?
പമ്പര വിഡ്ഢികൾ മനുഷ്യരെ 
വിഡ്ഢിവേഷം കെട്ടിപ്പിക്കയോ ?
സംസ്കാരത്തിന്റ പൊത്തിൽ കഴിഞ്ഞിരുന്ന 
വിഷജന്തുക്കൾ തല നീട്ടുന്നുണ്ട് ലോകമെമ്പാടും 
സുപ്രീം കോടതി വിധിക്കു ശേഷം 
സ്ത്രീകളെ പല്ലക്കിലേറ്റ് നടന്നിരുന്നോർ
പെട്ടെന്നെടുത്ത് താഴേക്കിടുന്നു  
ക്രുദ്ധരായി തീർന്നു മൃഗങ്ങളായി മാറുന്നു 
പറയുന്നൊരുത്തൻ കേരളത്തിൽ 
സ്ത്രീകളെ രണ്ടായി കീറും 
അയ്യപ്പ ദർശനത്തിന് പോയീടുകിലെന്ന് 
സ്വന്തം ഭാര്യ നൽകിയ ചുടു ചായ മോന്തി 
കണ്ടാൽ സുന്ദരൻ സുമുഖൻ 
വായിൽ നിന്ന് വരുന്നതോ 'കാള തീട്ടവും'
വേറൊരുത്തൻ പറയുന്നു കേരളം കത്തുമെന്ന് 
പാവം അറിയുന്നില്ല കത്തുവാനില്ല 
ഇനി കേരളത്തിൽ ബാക്കി ഒന്നുമേ  
കേരളം പുനർ സൃഷ്ട്ടിക്കാൻ 
നാടു നീളെ തെണ്ടുന്നു മന്ത്രിമാരെന്ന് 
ജനങ്ങളിൽ നിന്ന് കാഴ്ച്ച നേർച്ചകളായി 
തട്ടിയെടുത്ത പണം പൂഴ്ത്തി വച്ച് 
ജനങ്ങളെ തമ്മിലടിപ്പിക്കുയാണ് 
ശബരിമല ശാസ്താവിന്റെ പേരിൽ
പുണ്യവാളന്മാരുടെ പേരിൽ ദൈവത്തിന്റെ പേരിൽ  
വരിക വരിക തൃപ്തി നീ വന്നുകാണുക അയ്യപ്പനെ 
അവന്റെ ബ്രഹ്മചര്യം പൊട്ടി തെറിക്കട്ടെ കേരളം നടുങ്ങട്ടെ .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക