Image

പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥി ആറ്റില്‍ മരിച്ച സംഭവം; പ്രായപൂര്‍ത്തിയാകാത്ത 6 സുഹൃത്തുക്കള്‍ക്കെതിരെ കേസ്‌

Published on 13 October, 2018
പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥി ആറ്റില്‍ മരിച്ച സംഭവം; പ്രായപൂര്‍ത്തിയാകാത്ത 6 സുഹൃത്തുക്കള്‍ക്കെതിരെ കേസ്‌

ചാത്തന്നൂര്‍:   പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥി ആറ്റില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ പ്രായപൂര്‍ത്തിയാകാത്ത ആറ്‌ സുഹൃത്തുക്കള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. കുമ്മല്ലൂര്‍ കട്ടച്ചല്‍ സുരേഷ്‌ ഭവനില്‍ സുരേഷിന്റെ മകന്‍ അനീഷി (16)നെ ആണ്‌ ഇത്തിക്കര ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയായ അനീഷ്‌ സുഹൃത്തുക്കള്‍ക്കൊപ്പം വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ ഇത്തിക്കര ആറ്റിലെ വരിഞ്ഞം കടവിനു സമീപം എത്തിയത്‌. തുടര്‍ന്ന്‌ കുളിക്കുന്നതിനിടെ അനീഷ്‌ ആറ്റില്‍ വീണു. എന്നാല്‍ വിവരം പുറത്തുപറയാതെ കൂട്ടുകാര്‍ മടങ്ങി.

അനീഷിനെ കാണാതായതിനെ തുടര്‍ന്നു വ്യാഴാഴ്‌ച രാത്രി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത്‌ അന്വേഷണം നടത്തിയ പോലീസ്‌ വെള്ളിയാഴ്‌ച രാവിലെ സുഹൃത്തുക്കളെ ചോദ്യം ചെയ്‌തപ്പോഴാണു വിവരം പുറത്തറിയുന്നത്‌.

ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. തുടര്‍ന്നു ആറ്റില്‍ നടത്തിയ തെരച്ചിലില്‍ വെള്ളിയാഴ്‌ച ഉച്ചയോടെ മൃതദേഹം കണ്ടെത്തി. മാതാവ്‌: സുമ. സഹോദരന്‍: അജീഷ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക