Image

ആക്രമിക്കപ്പെട്ട നടിയ്‌ക്ക്‌ ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന്‌ ഡബ്ല്യൂസിസി

Published on 13 October, 2018
ആക്രമിക്കപ്പെട്ട നടിയ്‌ക്ക്‌ ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന്‌ ഡബ്ല്യൂസിസി

കൊച്ചി: ആക്രമിക്കപ്പെട്ട നടിയ്‌ക്ക്‌ ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന്‌ വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂസിസി പ്രതിനിധികള്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ 'അമ്മ'യ്‌ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങിയാണ്‌ ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്‌. കറുത്ത വസ്‌ത്രങ്ങള്‍ അണിഞ്ഞാണ്‌ ഡബ്ല്യൂസിസി പ്രതിനിധികള്‍ എത്തിയത്‌.

രേവതി, പത്മപ്രിയ, പാര്‍വതി, ദീദി ദാമോദരന്‍, അഞ്‌ജലി മേനോന്‍, സജിതാ മഠത്തില്‍, ബീനാ പോള്‍ എന്നിവരാണ്‌ മാധ്യമങ്ങളെ കണ്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക