Image

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ ഓക്ടോബര്‍ 28ന്

സെബാസ്റ്റ്യന്‍ ആന്റണി Published on 13 October, 2018
സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ ഓക്ടോബര്‍ 28ന്
ന്യൂ ജേഴ്‌സി: ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ ഒക്‌ടോബര്‍ 28 ന് നടക്കുന്ന ചടങ്ങില്‍ ചിക്കാഗോ രൂപത സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിക്കും.

വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളാഘോഷങ്ങളോടനുബന്ധിച്ചു രാവിലെ വി. ദിവ്യബലിക്ക് ശേഷമായിരിക്കും കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് ചടങ്ങുകള്‍ നടക്കുക.

ഫൊറോനാ വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ രൂപത സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട്, കണ്‍വെന്‍ഷന്‍ കണ്‍വീനറും കണ്‍വെന്‍ഷനു ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റണ്‍ ഫൊറോനാ വികാരിയുമായ ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കാച്ചിറ, യൂത്ത് കണ്‍വീനര്‍ ഫാ. പോള്‍ ചാലിശ്ശേരി തുടങ്ങിയവര്‍ സന്നിഹിതരാവും.

ഹൂസ്റ്റണില്‍ നിന്നും എത്തുന്ന മറ്റു കണ്‍വന്‍ഷന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം കണ്‍വെന്‍ഷന്റെ ലോക്കല്‍ കോര്‍ഡിനേറ്റേഴ്‌സ് ടോം പെരുമ്പായില്‍, സണ്ണി വാളിയപ്ലാക്കല്‍, മോളി നെല്ലിക്കുന്നേല്‍,സ്‌റ്റെഫി ഓലിക്കല്‍, ജോയല്‍ ജോസ് തുടങ്ങിയവരും, ട്രസ്റ്റിമാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കണ്‍വെന്‍ഷന്‍ രക്ഷാധികാരിയായി ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തില്‍ 2019 ഓഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ അയ്യായിരത്തില്‍പ്പരം പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

രൂപതയിലെ മറ്റു ഇടവകകളിലും കണ്‍വന്‍ഷന്റെ കിക്കോഫുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക

ടോം പെരുമ്പായില്‍ (646)3263708, സണ്ണി വാളിയപ്ലാക്കല്‍ (908) 9663701, മോളി നെല്ലിക്കുന്നേല്‍ (732) 6182122, സ്‌റ്റെഫി ഓലിക്കല്‍ (973) 5080271, ജോയല്‍ ജോസ് (732)7785876.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക