Image

കായങ്കുളം കൊച്ചുണ്ണിയും, വാരണപ്പള്ളിത്തറവാടും (എഴുതാതെപോയ ഒരു സംഭവകഥ-വിഷ്ണു പ്രകാശ് ബി)

Published on 13 October, 2018
കായങ്കുളം കൊച്ചുണ്ണിയും, വാരണപ്പള്ളിത്തറവാടും  (എഴുതാതെപോയ ഒരു സംഭവകഥ-വിഷ്ണു പ്രകാശ് ബി)
നാട്ടുരാജ്യമായിരുന്ന കായങ്കുളവും, കായങ്കുളം രാജകുടുംബവുമായും ഉണ്ടായിരുന്ന ആത്മബന്ധത്താല്‍ പുകഴ്‌പെറ്റതായിരുന്നു വാരണപ്പ ള്ളിത്തറവാട്. ഇന്നത്തെ കായങ്കുളം പട്ടണത്തില്‍നിന്നും മൂന്നു കി: മീ, പടിഞ്ഞാറുമാറി, കടലിന്റേയും കായലിന്റെയും ഓരത്തായി കുളിര്‍തെന്നല്‍ സ്പര്‍ശമേറ്റു മയങ്ങുന്ന പ്രകൃതിരമണീയ മായ പുതുപ്പള്ളി എന്ന ഗ്രാമത്തിലാണ്, വാരണപ്പള്ളിത്തറവാട് നിലകൊള്ളുന്നത് . ചരിത്രസ്മരണകള്‍ മയങ്ങുന്ന ഈ മണ്ണിന്റെ മഹിമ അവിടുത്തെ പാദസ്പര്‍ശ മാത്രയില്‍ ത്തന്നെ വിദ്യുത്പ്രവാഹമെന്യേ ഏവര്‍ക്കും അനുഭവ വേദ്യമാകുന്നതാണ്.

മുന്നൂറ്റി അന്‍പതില്‍പ്പരം വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് ബന്ധപ്പെട്ടാണ് ഇവിടുത്തെ ചരിത്രകഥ നീളുന്നത്. കായങ്കുളം രാജാവിന്റെ പടത്തലവനായിരുന്ന, പടവെട്ടും പത്തീനാഥപ്പണിക്കരുടെ നാമധേയമാണ് കുടുംബ സ്ഥാപകന്റെ സ്ഥാനത്ത് രേഖപ്പെടു ത്തിക്കാണുന്നത്.

ഇതൊരു കേട്ടുകേഴ്വിക്കഥയുടെ ബലപ്പെടു
ത്തല്‍ അല്ല. കായങ്കുളം രാജകൊട്ടാരത്തിലെ ചരിത്രഗ്രന്ധത്താളുകളില്‍ പടത്തലവനായി രുന്ന ഒരു കളരിഗുരുക്കള്‍ ''പണിക്കരെ''
ക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ആപണിക്ക രുതന്നെയാണ് വാരണപ്പള്ളിയിലെ യോഗീശ്വരനായി സങ്കല്പിച്ച് വലിയടപൂജ നടത്തിവരുന്ന പടവെട്ടും പത്തീനാഥപ്പണി ക്കര്‍. പണിക്കര്‍ എന്നത് സ്ഥാനപ്പേരായി രുന്നു. സമ്പന്ന കടുംബങ്ങളിലെ കാരണവന്‍ മാര്‍ക്ക് തങ്ങളുടെ ആസ്തിയും, പ്രാമുഖ്യവും, കരംതീരുവയും മാനിച്ച്, നാടുവാണിരുന്ന തമ്പുരാക്കന്മാര്‍ കല്പിച്ച് നല്കിപ്പോന്നിരുന്ന സ്ഥാനപ്പേരു കളായിരുന്നു - പണിക്കര്‍, ചാന്ദാര്‍, ചേകോന്‍ എന്നിവ .

പത്തി എന്നാല്‍- സൈന്യവിഭാഗംഎന്നാണ്.
( ഒരാന, ഒരുതേര്, മൂന്നുകുതിര, അഞ്ചു കാലാള്‍പ്പടയും കൂടിയത് ഒരു പത്തി )
പത്തീനാഥന്‍ - സൈന്യവിഭാഗങ്ങള്‍ക്ക് തല
വന്‍. കായങ്കുളം രാജാവിന്റെ സൈന്യത്തി ലേക്ക് ആവശ്യാനുസ്സാരം പടയാളികളെ നല്കുമായിരുന്ന കളരിസ്ഥാനംകൂടി ആയി
രുന്നു വാരണപ്പള്ളിത്തറവാട്. ഇന്നും ഇവി ടുത്തെ ക്ഷേത്രപൂജാ സമ്പ്രദായങ്ങള്‍ കളരീ സങ്കല്പത്തില്‍ത്തന്നെയാണ് നിര്‍വ്വഹിച്ചു പോരുന്നത്.

കുടുംബാംഗങ്ങളും വിശ്വാസികളായമറ്റു സ്ഥലവാസികളും കാര്യസാദ്ധ്യം പ്രാര്‍ദ്ധിച്ച് വലിയച്ഛന് വലിയടപൂജ നടത്തിവരുന്നുണ്ട്. മാസത്തില്‍ അഞ്ചും ആറും പൂജയെങ്കിലും ഉണ്ടാകാറുണ്ട്. ഈ വലിയട കേടുവരാതെ മൂന് ദിവസംവരെ സൂക്ഷിക്കാന്‍ സാധിക്കും, കഴിക്കാന്‍ ബഹുകേമവും. പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങള്‍ വലിയച്ഛന്‍ സാധിച്ചുകൊടു ക്കുന്നതുകൊണ്ടായിരിക്കുമല്ലോ ഇന്നും ഈ ചടങ്ങ് തുടര്‍ന്നു പോരുന്നത്. ക്ഷേത്രത്തിനു പിന്നിലായാണ് ഈ യോഗീശ്വര സ്ഥാനം.

ശ്രീനാരായണ ഗുരുദേവ സാന്നിദ്ധ്യത്താലും
വാരണപ്പള്ളി ധന്യമായിരുന്നു. കുമ്പമ്പള്ളി
ആശാന്റെ കീഴില്‍ വിദ്യ അഭ്യസിച്ചിരുന്ന കാലമത്രയും ഗുരുദേവന്‍ വാരണപ്പള്ളി യിലായിരുന്നു താമസിച്ചിരുന്നത്. തറവാടു വീടിന്റെ കന്നിമൂലയിലുള്ള ചെറു തിണ്ണയില്‍ നാണു(ശ്രീനാരായണ ഗുരുദേവന്‍) ധ്യാനനിരതനായി നിത്യവുംഇരിക്കു മായിരുന്നു. ഈ സ്ഥാനം ക്ഷേത്രത്തോടു ചേര്‍ന്നും വലിയച്ഛന്‍ തറക്ക് മുന്‍പിലായും ആണ്.

വാരണപ്പള്ളി കളരിക്ഷേത്രത്തിലെ മൂര്‍ത്തീ ഭാവംഉമാമഹേശ്വര സങ്കല്പത്തിലാണ്. കൂടാ തെ ക്ഷേത്രത്തിന്ഉള്ളില്‍ത്തന്നെ വിഗ്‌നേശ്വ രനും, മുരുകനും ഇരിപ്പിടവും പൂജയും നല്കിവരുന്നുണ്ട്. ക്ഷേത്രപ്രവേശനം അവര്‍ണ്ണര്‍ക്ക് നിഷിദ്ധമായിരുന്ന കാലത്തും വാരണപ്പള്ളി പ്രഭു കുടുംബത്തിലേക്ക് സ്വന്തം ക്ഷേത്രവും ആചാരപ്രകാരമുള്ള ശുദ്ധിയും ചിട്ടയും പൂജാക്രമങ്ങളും കൊട്ടാരത്തില്‍ നിന്നും കല്പിച്ചിരുന്നു.

ഒരു തൃസന്ധ്യാനേരം, ധ്യാനനിരതനായിരുന്ന നാണു , ദാപോയീ.... ദാ പോയീ എന്ന് ഉച്ചരിച്ചുകൊണ്ട് മുന്‍പോട്ട് കുതിക്കുകയും, അല്പദൂരം എത്തി ബോധരഹിതനായി വീണിരുന്നതായും ആണ്, പഴമക്കാര്‍ പറഞ്ഞുള്ള അറിവ് . ഗുരുദേവന് തേജോ രൂപമായി പരബ്രഹ്മമൂര്‍ത്തീ ദര്‍ശനം ആദ്യമായി നല്കിയത് ഇവിടെ വെച്ചായിരുന്നു .

എനിക്ക് ഈ അറിവുകള്‍ അമ്മയില്‍നിന്നു പകര്‍ന്നുകിട്ടിയവയാണ് . വിദ്യാര്‍ത്ഥി ആയിരുന്ന നാണുവിന് വാരണപ്പള്ളില്‍ തേവരുടെ ദിവ്യദര്‍ശ്ശനം ലഭിച്ചതായാണ് പറയപ്പെടുന്നത് . ആദര്‍ശ്ശനം മറഞ്ഞസ്ഥാന ത്താണ് നാണു വീണുപോയിരുന്നതു പോലും. ഈ സംഭവ കഥയുടെ സ്മരണ നിലനിര്‍ ത്താന്‍ ആ സ്ഥാനത്ത് ഒരു ഗുരുമന്ദിരം നിര്‍മ്മിച്ചിട്ടുണ്ട്. ഉള്ളില്‍ വലിയ ഒരുകണ്ണാ ടിയും. ഈ മന്ദിരത്തിന്റെ മുന്‍പില്‍ അശോകവും വശങ്ങളിലായി മറ്റുവന്‍മര ങ്ങളും വശ്യമനോഹരവും ശീതളവുമായ ഒരുചൈതന്യാനുഭൂതി തീര്‍ത്ത് നിലകൊ ള്ളുന്നുണ്ട് .
കായങ്കുളം കൊച്ചുണ്ണിയും, വാരണപ്പള്ളിത്തറവാടും  (എഴുതാതെപോയ ഒരു സംഭവകഥ-വിഷ്ണു പ്രകാശ് ബി)കായങ്കുളം കൊച്ചുണ്ണിയും, വാരണപ്പള്ളിത്തറവാടും  (എഴുതാതെപോയ ഒരു സംഭവകഥ-വിഷ്ണു പ്രകാശ് ബി)കായങ്കുളം കൊച്ചുണ്ണിയും, വാരണപ്പള്ളിത്തറവാടും  (എഴുതാതെപോയ ഒരു സംഭവകഥ-വിഷ്ണു പ്രകാശ് ബി)കായങ്കുളം കൊച്ചുണ്ണിയും, വാരണപ്പള്ളിത്തറവാടും  (എഴുതാതെപോയ ഒരു സംഭവകഥ-വിഷ്ണു പ്രകാശ് ബി)കായങ്കുളം കൊച്ചുണ്ണിയും, വാരണപ്പള്ളിത്തറവാടും  (എഴുതാതെപോയ ഒരു സംഭവകഥ-വിഷ്ണു പ്രകാശ് ബി)കായങ്കുളം കൊച്ചുണ്ണിയും, വാരണപ്പള്ളിത്തറവാടും  (എഴുതാതെപോയ ഒരു സംഭവകഥ-വിഷ്ണു പ്രകാശ് ബി)
Join WhatsApp News
വെറും ചവര്‍ 2018-10-13 15:50:04
ഇതുകൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം. ഇന്നു ജീവിക്കുന്ന മനുഷര്‍ക്ക്‌ പ്രയോജനം ഉള്ളത് വല്ലതും കുത്തി കുറിക്കു.
naradan 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക