Image

മീ ടൂ ലൈംഗികാരോപണത്തില്‍ കുടുങ്ങി ബി.സി.സി.ഐ സി.ഇ.ഒ; വിശദീകരണം തേടി

Published on 13 October, 2018
മീ ടൂ ലൈംഗികാരോപണത്തില്‍ കുടുങ്ങി ബി.സി.സി.ഐ സി.ഇ.ഒ; വിശദീകരണം തേടി
ന്യൂഡല്‍ഹി: മീ ടൂ ലൈംഗികാരോപണത്തില്‍ കുടുങ്ങിയ സി.ഇ.ഒയില്‍ നിന്ന് ബി.സി.സി.ഐ വിശദീകരണം തേടി. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഹര്‍നിഥ് കൗര്‍ ഉന്നയിച്ച ലൈംഗികാരോപണത്തില്‍ സി.ഇ.ഒ രാഹുല്‍ ജോഹ്‌രി ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. 

2016ല്‍ ബി.സി.സി.ഐ സി.ഇ.ഒ ആയി ചുമതലയേറ്റ രാഹുല്‍ ജോഹ്‌രി നേരത്തെ ഡിസ്‌കവറി നെറ്റ്‌വര്‍ക്ക് ഏഷ്യ പസഫിക്കില്‍ വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായിരുന്നു. അക്കാലയളവില്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് കൗറിന്റെ ആരോപണം. ട്വിറ്ററിലൂടെയാണ് രാഹുല്‍ ജോഹ്‌രിക്കെതിരെ കൗര്‍ ആരോപണം ഉന്നയിച്ചത്. 

ഭാര്യ വീട്ടിലില്ലാതിരുന്ന ദിവസം വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കൗറിന്റെ ആരോപണം. സംഭവത്തില്‍ രാഹുല്‍ ജോഹ്‌രി പ്രതികരിച്ചിട്ടില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക