Image

ശബരിമലയില്‍ സ്‌ത്രീകള്‍ കയറിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന്‌ ശിവസേന

Published on 14 October, 2018
ശബരിമലയില്‍ സ്‌ത്രീകള്‍ കയറിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന്‌ ശിവസേന

തിരുവനന്തപുരം: ശബരിമലയില്‍ സ്‌ത്രീകള്‍ കയറിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ശിവസേന. അടുത്ത ആഴ്‌ച നട തുറക്കുമ്പോള്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുകയാണെങ്കില്‍ ശിവസേനയിലെ സ്‌ത്രീ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന്‌ ആത്മഹത്യ ചെയ്യുമെന്നാണ്‌ ശിവസേന പറഞ്ഞത്‌.

ശബരിമല നട തുറക്കുന്ന ഈ 17, 18 തീയതികളില്‍ ശിവസേന പ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തുമെന്നും തൃപ്‌തി ദേശായി അടക്കമുള്ള യുവതികള്‍ മലകയാറാന്‍ എത്തിയാല്‍ തടയുമെന്നും ശിവസേന തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ പെരിങ്ങമ്മല അജി കൂട്ടിച്ചേര്‍ത്തു.

 ഭൂമാതാ ബ്രിഗേഡ്‌ നേതാവ്‌ തൃപ്‌തി ദേശായിയെ മല കയറാന്‍ സമ്മതിക്കില്ലെന്നും ശിവസേന വ്യക്തമാക്കി.
Join WhatsApp News
നല്ല കാര്യം 2018-10-14 06:15:45
 ഇത് വളരെ നല്ല കാര്യം തന്നെ. ഭൂമിക്കു ഭാരം അയ നിങ്ങള്‍ ഹഗരിയിലെ  ലെമിംഗ് എന്ന ഇനം എലികള്‍ കൂട്ടമായി  മുങ്ങി ചാവുന്നതുപോലെ സൊയം ചത്തു ഇല്ലാതെ ആവുക. നിങ്ങള്‍ കേരളത്തിലും ഇന്ത്യയിലും മനുഷ ജീവിതം താറുമാര്‍  ആക്കുന്നു. 
നിങ്ങള്‍ ഇ ഭൂമിയില്‍ ഇല്ലായിരുന്നു എങ്കില്‍ ......
ഇപ്പോള്‍ എങ്കിലും നല്ല ബുദ്ദി തോന്നിയല്ലോ.  കണ്ടോ അയ്യപ്പന്‍റെ ശാക്തി . സാമി ശരണം അയ്യപ്പ ശരണം  സാമിയേ അയ്യപ്പോ . ഇവനെ എല്ലാം പമ്പയില്‍ മുക്കി ...... 
കണ്ടോ ഇവന്‍റെ trick 2018-10-14 06:20:33
 കേട്ടോ ഇവന്‍ പറയുന്നത് '' സ്ത്രികള്‍ കൂട്ടമായി അത്മഹത്യ ചെയ്യും'' എന്ന്. ആദ്യം ഇവനെ പോലെ ഉള്ള കീടങ്ങള്‍ അത്മഹത്യ ചെയ്തു കാണിക്കട്ടെ. സ്ത്രികള്‍ അവരുടെ കാര്യം തീരുമാനിച്ചു കൊള്ളും.
സരസമ്മ 
സ്ത്രീശബ്ദം 2018-10-16 16:49:51
നിന്നെപോലുള്ള കുറെ അവന്മാര് കൂട്ട ആത്മഹത്യ ചെയ്യുത് കിട്ടിയാൽ ഈ പ്രശ്നത്തിന് പരിഹാരം ആകും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക