Image

അമ്മ എക്‌സിക്യൂട്ടീവ്‌ യോഗം 24 ന്‌

Published on 14 October, 2018
അമ്മ എക്‌സിക്യൂട്ടീവ്‌ യോഗം  24 ന്‌
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വിമന്‍ ഇന്‍ സിനിമാ കലക്ടീവ്‌ അംഗങ്ങള്‍ (ഡബ്ല്യൂസിസി) രൂക്ഷമായ ആരോപണങ്ങള്‍ ഉന്നിയിച്ചതിന്‌ പിന്നാലെ അമ്മ എക്‌സിക്യൂട്ടീവ്‌ യോഗം വിളിക്കാന്‍ തീരുമാനിച്ചതായി നടനും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവുമായ ബാബുരാജ്‌ അറിയിച്ചു.

ഈ മാസം 24 ന്‌ ഇതു സംബന്ധിച്ച കാര്യങ്ങള്‍ അമ്മ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ചര്‍ച്ച ചെയും. അതിനു ശേഷം വിഷയം ചര്‍ച്ച ചെയ്യുന്നതിന്‌ വിശാലമായ ജനറല്‍ബോഡി വിളിക്കും. ഇക്കാര്യങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ ധാരണയായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ്‌ ഡബ്ല്യൂസിസി അമ്മയ്‌ക്കെതിരെ രൂക്ഷമായ ആരോപണവുമായി രംഗത്ത്‌ വന്നത്‌. സിനിമാ മേഖലയിലെ മോശം പ്രവണതയ്‌ക്കതിരെയുള്ള പോരാട്ടം തുടരുമെന്ന്‌ ഡബ്ല്യൂസിസി അംഗങ്ങള്‍ പറഞ്ഞിരുന്നു.

വെളിപ്പെടുത്തലോ രാജിയോ അല്ല തങ്ങളുടെ ലക്ഷ്യം. വരും തലമുറയ്‌ക്ക്‌ മാന്യമായി ജോലി ചെയുന്നതിന്‌ അവസരം ഉണ്ടാകണം. സിനിമാ മേഖല ശുദ്ധീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകും. മുഖ്യമന്ത്രിയോട്‌ സംസാരിച്ചതനുസരിച്ച്‌ കമ്മിഷന്‍ രൂപീകരിക്കും

ഇത്‌ തുടക്കമാണ്‌. സിനിമാ മേഖലയിലെ മികച്ചതാക്കി മാറ്റുന്നതിനാണ്‌ ശ്രമം. അമ്മ സന്തുഷ്ട കുടുംബമല്ല. നേതൃത്വ മാറ്റമല്ല വേണ്ടത്‌. എന്നാലും അതാണ്‌ അനിവാര്യമെങ്കില്‍ അതിനും തയ്യാറാവണം. നല്ല കുടുംബമാണെന്നും പറഞ്ഞ്‌ ഇങ്ങനെ കണ്ണില്‍ പൊടിയിട്ട്‌ നടക്കാന്‍ പറ്റില്ല.

ദിലീപിന്റെ വിഷയമല്ല തങ്ങള്‍ക്ക്‌ പ്രധാനം, അത്‌ നിയമം നോക്കട്ടെ അമ്മയാണ്‌ തങ്ങളുടെ വിഷയം. അമ്മയിലുള്ള വിശ്വാസമല്ല പോയത്‌ നേതൃത്ത്വത്തിലുള്ള വിശ്വാസമാണ്‌,സംഘടനയോട്‌ എതിര്‍പ്പില്ല. തങ്ങള്‍ എന്തിനാണോ സംഘടന ഫോം ചെയ്‌തത്‌ അത്‌ നിശ്ചയമായും നടത്തിയിരിക്കും, ഇനി മിണ്ടാതിരിക്കാന്‍ തീരുമാനമില്ലെന്നും പത്രസമ്മേളനത്തില്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ പറഞ്ഞിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക