Image

കേന്ദ്രമന്ത്രി എം ജെ അക്‌ബര്‍ രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍

Published on 14 October, 2018
കേന്ദ്രമന്ത്രി എം ജെ അക്‌ബര്‍ രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍
മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചത്താലത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്‌ബര്‍ രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍. ഇ മെയില്‍ മുഖേനയാണ്‌ രാജികത്ത്‌ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ അയച്ചത്‌ എന്നാണ്‌ വിവരം.

ഇന്ന്‌ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി എം ജെ അക്‌ബര്‍ ചര്‍ച്ച നടത്താന്‍ സമയം ചോദിച്ചിട്ടുണ്ട്‌. അല്‍പ്പസമയത്തിനികം ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച്ച നടത്തും.

ഒമ്പതോളം മാധ്യമപ്രവര്‍ത്തകരാണ്‌ എം ജെ അക്‌ബറിനെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. വിദേശ സന്ദര്‍ശനം വെട്ടിചുരുക്കി ഇന്ത്യയിലേക്ക്‌ തിരികെ വരാന്‍ കേന്ദ്ര സര്‍ക്കാര്‍ എം ജെ അക്‌ബറിനോട്‌ നിര്‍ദേശിച്ചിരുന്നു. ബിജെപിയിലെ മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരും നേതാക്കളും അക്‌ബര്‍ രാജിവയ്‌ക്കണമെന്ന്‌ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ രാജി വിവരം സ്ഥിരീകരിച്ചിട്ടില്ല. മനേക ഗാന്ധി, സമൃതി ഇറാനി തുടങ്ങിയ വനിതാ കേന്ദ്രമന്ത്രിമാര്‍ എം ജെ അക്‌ബറിനെതിരെ പരസ്യമായി രംഗത്ത്‌ വന്നിരുന്നു.

ആദ്യം മീ ടൂ വിവാദം എം ജെ അക്‌ബറിനെതിരെ രംഗത്ത്‌ വന്നപ്പോള്‍ ബിജെപിയും കാര്യമായി എടുത്തിരുന്നില്ല. പക്ഷേ പിന്നീട്‌ നിരവധി ആരോപണങ്ങള്‍ വന്നതോടെമന്ത്രിയുടെ രാജി അനിവാര്യമായിരിക്കുന്നതായി പാര്‍ട്ടി വിലയിരുത്തിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക