Image

സി.കെ ജാനു എന്‍.ഡി.എ വിട്ടു

Published on 14 October, 2018
സി.കെ ജാനു എന്‍.ഡി.എ വിട്ടു
കോഴിക്കോട്‌: സി.കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയസഭ എന്‍.ഡി.എ വിട്ടു. എന്‍.ഡി.എയില്‍ തങ്ങള്‍ നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ്‌ നടപടിയെന്ന്‌ ജാനു വ്യക്തമാക്കി.

ബി.ജെ.പി ഉറപ്പു നല്‍കിയ വാഗ്‌ദാനങ്ങളൊന്നും പാലിച്ചില്ലെന്നും ജാനു വ്യക്തമാക്കി. മറ്റൊരു മുന്നണിയിലേക്ക്‌ പോകുന്നതിനെക്കുറിച്ച്‌ തീരുമാനിച്ചിട്ടില്ല. നിലവില്‍ എല്‍.ഡി.എഫുമായും യു.ഡി.എഫുമായും എന്‍.ഡി.എയുമായും ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണെന്നും ജാനു വ്യക്തമാക്കി.
എന്‍.ഡി.എ വിടുന്ന കാര്യം ആലോചനയിലുണ്ടെന്ന്‌ ജാനു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.

എന്‍.ഡി.എയുടെ ഭാഗമായാല്‍ ദേശീയ പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്രസര്‍ക്കാറിന്റെ ഏതെങ്കിലും ബോര്‍ഡ്‌ കോര്‍പ്പറേഷനുകളിലോ സി.കെ ജാനുവിന്‌ അംഗത്വം നല്‍കാമെന്നായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ വാഗ്‌ദാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക