Image

ഡബ്ല്യുസിസിയുടെ ആശങ്കകള്‍ എഎംഎംഎ പരിശോധിച്ച്‌ പരിഹരിക്കണമെന്ന്‌ മന്ത്രി ബാലന്‍

Published on 14 October, 2018
ഡബ്ല്യുസിസിയുടെ ആശങ്കകള്‍ എഎംഎംഎ പരിശോധിച്ച്‌ പരിഹരിക്കണമെന്ന്‌ മന്ത്രി  ബാലന്‍


തിരുവനന്തപുരം: ഡബ്ല്യുസിസിയുടെ ആശങ്കകള്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന എഎംഎംഎ പരിശോധിച്ച്‌ പരസ്‌പര വിശ്വാസത്തോടെ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ്‌ വിശ്വസിക്കുന്നതെന്ന്‌ മന്ത്രി എകെ ബാലന്‍. തെറ്റിദ്ധാരണാജനകമായ എന്തെങ്കിലും ഉണ്ടെങ്കില്‍ അത്‌ വ്യക്തമാക്കുന്ന നടപടിയും താര സംഘടന സ്വീകരിക്കണമെന്നും ബാലന്‍ മാധ്യമങ്ങളോട്‌ വ്യക്തമാക്കി.

എഎംഎംഎയും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്‌നമാണിത്‌. സര്‍ക്കാരിനോട്‌ ഇക്കാര്യത്തില്‍ സഹായം ഏതെങ്കിലും വിഭാഗം ചോദിച്ചാല്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക