Image

ക്രിസ്തീയ ജീവിതത്തില്‍ യാദൃച്ഛികമെന്ന വാക്കിന് പ്രസക്തിയില്ല: പുതുപ്പള്ളിയച്ചന്‍

പി.പി. ചെറിയാന്‍ Published on 14 October, 2018
ക്രിസ്തീയ ജീവിതത്തില്‍ യാദൃച്ഛികമെന്ന വാക്കിന് പ്രസക്തിയില്ല: പുതുപ്പള്ളിയച്ചന്‍
ഗാര്‍ലന്റ്:  ക്രൈസ്തവ വിശ്വാസികളുടെ ജീവിതത്തില്‍ യാദൃച്ഛികം എന്നൊരു വാക്കിന് യാതൊരു പ്രസക്തിയും ഇല്ലെന്നും ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം സ്രഷ്ടാവിന്റെ അറിവോടു കൂടി മാത്രമാണെന്നും സുവിശേഷ പ്രാസംഗികനും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ റവ. ജോര്‍ജ് മാത്യു ( പുതുപ്പള്ളിയച്ചന്‍) പറഞ്ഞു.

നിന്ദയും പരിഹാസവും കഷ്ടതകളും ക്രിസ്തീയ ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണെന്നും എന്നാല്‍ ഇതില്‍ നിരാശരാകാതെ ഇതില്‍ അതിജീവിക്കുന്നതിന് ആവശ്യമായ ശക്തി കൃപാസനത്തിലേക്ക് അടുത്തുവരുമ്പോള്‍ ലഭിക്കുമെന്നും അച്ചന്‍ ഓര്‍മ്മപ്പെടുത്തി. യാര്‍മ്യവു 20ന്റെ 7-11 വരെയുള്ള വാക്യങ്ങളെ അധികരിച്ചു നടത്തിയ പ്രസംഗം ഹൃദയസ്പര്‍ശിയായിരുന്നു.

അമേരിക്കയിലേക്ക് വരുന്നതിന് നാലുതവണ വീസ നിഷേധിച്ച് അഞ്ചാം തവണയാണ് അനുമതി ലഭിച്ചതെന്നും ഇതു ദൈവികപദ്ധതിയുടെ ഭാഗമാണെന്നും അച്ചന്‍ പറഞ്ഞു. ഒക്ടോബര്‍ 13ന് ഗാര്‍ലന്റ് ഐപിസി ഹെബ്രോന്‍ ചര്‍ച്ചില്‍ നടന്ന ന്യൂലൈഫ് കണ്‍വന്‍ഷന്‍ 2018ല്‍ ധ്യാനപ്രസംഗം നടത്തുകയായിരുന്നു അച്ചന്‍.

റവ.ജോണ്‍സന്‍ ഡാനിയേല്‍ ആറുവ പ്രസംഗം നടത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു. ന്യൂലൈഫ് ബിബ്‌ളിക്കല്‍ സെമിനാരിയുടെ പ്രവര്‍ത്തനങ്ങള്‍ ജോണ്‍സണ്‍ ഡാനിയേല്‍ വിശദീകരിച്ചു. ഗായക സംഘത്തിന്റെ ഗാനാലാപത്തോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. ഒക്ടോബര്‍ 14ന് നടക്കുന്ന കാഗ്ഗി യോഗത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും ജോണ്‍സണ്‍ അറിയിച്ചു.
ക്രിസ്തീയ ജീവിതത്തില്‍ യാദൃച്ഛികമെന്ന വാക്കിന് പ്രസക്തിയില്ല: പുതുപ്പള്ളിയച്ചന്‍
ക്രിസ്തീയ ജീവിതത്തില്‍ യാദൃച്ഛികമെന്ന വാക്കിന് പ്രസക്തിയില്ല: പുതുപ്പള്ളിയച്ചന്‍
Join WhatsApp News
വിടുവാ 2018-10-14 11:20:55
ഒരു വിടുവായന്‍ കൂടലില്‍ നിന്ന് വന്നിട്ട് തിരികെ പോയതേ ഉള്ളു  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക