Image

മാസ്ക് അപ്‌സ്റ്റേറ്റ് അംഗങ്ങള്‍ ഗ്രീന്‍വില്‍ ബാഡ്മിന്റണ്‍ ക്ലബ് ടൂര്‍ണമെന്റ് വിജയികള്‍

Published on 14 October, 2018
മാസ്ക് അപ്‌സ്റ്റേറ്റ് അംഗങ്ങള്‍ ഗ്രീന്‍വില്‍ ബാഡ്മിന്റണ്‍ ക്ലബ് ടൂര്‍ണമെന്റ് വിജയികള്‍
സൗത്ത് കരോലിന: ഗ്രീന്‍വില്‍ ബാഡ്മിന്റണ്‍ ക്ലബ് സംഘടിപ്പിച്ച ഈവര്‍ഷത്തെ ടൂര്‍ണമെന്റില്‍ മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്ക്) അപ്‌സ്റ്റേറ്റ് അംഗങ്ങള്‍ക്ക് മെന്‍സ് ഡബിള്‍സ് മത്സരങ്ങളില്‍ ചരിത്രവിജയം.

അസോസിയേഷന്റെ മുന്‍ വൈസ് പ്രസിഡന്റ് ജോണ്‍ (റെജി) മാത്യു നയിച്ച ടീം ഫൈനല്‍ മാച്ചില്‍ ഒന്നാംസ്ഥാനത്ത് എത്തി. അസോസിയേഷന്‍ മുന്‍ സെക്രട്ടറി അനീഷ് രാജേന്ദ്രനും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശിഷ് ഭാനുവും മെന്‍സ് ഡബിള്‍സ് ടൂര്‍ണമെന്റില്‍ റണ്ണേഴ്‌സ് ആപ്പായി. മറ്റ് ഇന്ത്യന്‍ അസോസിയേഷനുകളും അമേരിക്കന്‍ ക്ലബുകളും പങ്കെടുത്ത ടൂര്‍ണമെന്റിലാണ് ചരിത്ര വിജയം.

മാസ്ക് അപ്‌സ്റ്റേറ്റ് പ്രസിഡന്റ് സേതു നായര്‍ വിജയികളെ അഭിനന്ദനം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക