Image

സുഡാനിയെ വിവാഹം കഴിച്ച കള്ളകേസില്‍ കുടുങ്ങിയ മലയാളി നേഴ്‌സിനെ നാട്ടിലെത്തിച്ചു

Published on 14 October, 2018
സുഡാനിയെ വിവാഹം കഴിച്ച കള്ളകേസില്‍ കുടുങ്ങിയ മലയാളി നേഴ്‌സിനെ നാട്ടിലെത്തിച്ചു
റിയാദിലെ ഒരു പ്രമുഖ ക്ലിനിക്കില്‍ കഴിഞ്ഞ 17കൊല്ലമായി നഴ്സായി ജോലി ചെയ്തു വരികയായിരുന്നു ഇടുക്കി സ്വദേശിനിയായ സതിഎന്ന മലയാളി യുവതി. 2008ല്‍ അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സുഡാന്‍ പൗരനെ വിവാഹം കഴിച്ചു . അതില്‍ രണ്ട് കുട്ടികളുമായി.

സന്തോഷത്തോടെയുള്ള ജീവിതം തുടരവേ 2013ല്‍ സതി കുട്ടികളെയും കൂട്ടി കേരളത്തില്‍ പോയി തിരികെ വന്നു.

സുഡാനി ഇതേ ക്ലിനിക്കിലെ മാനേജരായിരുന്നു . ക്ലിനിക്കിലെ പണമിടപാട് കാര്യങ്ങളെല്ലാം അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്തിരുന്നത് . ഒരു ദിവസം ബാങ്കിലടക്കാന്‍ കൊണ്ടുപോയ രണ്ട് ലക്ഷം റിയാല്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും കള്ളന്മാര്‍ തട്ടിപ്പറിച്ചു കൊണ്ടുപോയിയെന്ന് അദ്ദേഹം പറയുന്നു

ഉടനെ സ്ഥാപനത്തില്‍ വിവരം അറിയിച്ചു. നാലുമാസങ്ങള്‍ക്കു ശേഷം മാനേജ്മെന്റ് സുഡാനിയുടെ പേരില്‍ കേസ് കൊടുത്തു .തുടര്‍ന്ന് കുറച്ചു നാളുകള്‍ക്കു ശേഷം സതിയുടെ ഇക്കാമ പുതുക്കാതെ വന്നപ്പോള്‍ എന്തുകൊണ്ടാണ് ഇക്കാമ പുതുക്കാത്തതെന്ന് ചോദിച്ചപ്പോഴാണ് അറിയുന്നത് . സുഡാനിക്കൊപ്പം സതിയേയും ഹുറൂബ് . മത്ലൂബ് (പോലീസ് കേസ്)ഉള്‍പ്പെടുത്തിയിരിക്കുന്നു .ഇതറിഞ്ഞ സതി താന്‍ നാട്ടിലായിരുന്നപ്പോള്‍ താനറിയാത്ത കാര്യത്തില്‍ എന്തിനു തന്നെക്കൂടി കേസിലുള്‍പ്പെടുത്തി എന്ന് ചോദ്യം ചെയ്തു . ഇതിഷ്ടപ്പെടാത്ത ക്ലിനിക് അതികൃതര്‍സതിയെ താമസ സ്ഥലത്തു നിന്നും നിര്‍ബന്ധ പൂര്‍വ്വം ഇറക്കിവിടാന്‍ ശ്രമിച്ചു .

വിഷമ സ്ഥിതിയിലായ സതി സഹായത്തിനായി റിയാദിലെ നിരവധി ജീവകാരുന്ന്യ പ്രവര്‍ത്തകരെ ബന്ധപെട്ടെങ്കിലും പ്രശ്‌നപരിഹാരം നടന്നിരുന്നില്ല ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട് അയൂബ് കരൂപ്പടന്നയെ സമീപിക്കുകയുംമുഴുവന്‍ കാര്യങ്ങളും വിശദമായി മനസ്സിലാക്കിയ അദ്ദേഹം സ്ഥാപനത്തിന്റെ ഉടമകളുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും യാതൊരു വിട്ടുവീഴ്ചക്കും അവര്‍ തയ്യാറായില്ല .

എന്നാല്‍ ഈ കാലയളവിലും സതിയും ഭര്‍ത്താവും അതേ സ്ഥാപനത്തില്‍ നിയമാനുസൃദമായ രീതിയില്‍ ശമ്പളം കൈപ്പറ്റുന്നു എന്നുള്ളത് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ഒരു പിടിവള്ളിയായി. അങ്ങിനെ 2017 ജനുവരി ഒന്നിന് സാമൂഹ്യപ്രവര്‍ത്തകന്‍ സതിയേയും കൂട്ടി ഇന്ത്യന്‍ എംബസ്സിയിലെത്തി കേസ്സ് രജിസ്റ്റര്‍ ചെയ്തു. എംബസ്സിയുടെ സഹായത്തോടെ അന്നുതന്നെ ലേബര്‍ കോടതിയില്‍ എത്തി കേസ്സ് കൊടുത്തുതുടക്കത്തില്‍ ഒട്ടും സഹകരിക്കാതിരുന്ന മാനേജ്‌മെന്റ് ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ ശക്തമായ ഇടപെടലും വ്യക്തമായ തെളിവുകളും രേഖകളും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വഴങ്ങി. ഈ വര്‍ഷം ജനുവരിയില്‍ സത്യം മുഴുവന്‍ മനസ്സിലാക്കിയ കോടതി സതിക്ക് അനുകൂലമായ വിധി നല്‍കി . വിധി അനുകൂലമായെങ്കിലും പിന്നീടുള്ള പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ക്കാന്‍ കുറച്ചു സമയം കൂടി വേണ്ടിവന്നു .

സതിയുടെ കാര്യത്തില്‍ തീരുമാനമായെങ്കിലും അവരുടെ ഭര്‍ത്താവിന്റെയും മക്കളുടെയും ഇക്കാമ പുതുക്കാതെ മൂന്നു വര്‍ഷം കഴിഞ്ഞിരുന്നു . മാത്രവുമല്ല കുട്ടികള്‍ സുഡാന്‍ പൗരത്വം നേടിയത് കൊണ്ട് അവരുടെ വിഷയത്തില്‍ ഇടപെടാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് പരിമിതികളുണ്ടായിരുന്നു .എങ്കിലും എംബസ്സിയില്‍ കാര്യങ്ങള്‍ ബോധ്യപെടുത്തി ക്ഷമ സ്ത്രീ കൂട്ടായ്മയുടെ ചെയര്‍മാന്‍ ആനി സാമുവലും ചാരിറ്റി കണ്‍വീനര്‍ നജുമുന്നീസ്സ ഷാജഹാനും ശക്തമായി ഇടപെട്ട് മാനുഷിക പരിഗണനയുടെ പേരില്‍ കുട്ടികള്‍ക്ക് ഇന്ത്യയിലേക്കുള്ള എന്‍ട്രി വിസ്സ നേടിക്കൊടുത്തു .

അതിനു ശേഷം കുട്ടികളുടെ ഫൈനല്‍ എക്‌സിറ്റ് അടിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയായി . ഷാജഹാന്‍ കല്ലമ്പലത്തിനോട് സഹായം അഭ്യര്‍ത്ഥിച്ചു .നല്ലമനസ്സിനുടമയായ അദ്ദേഹം തന്റെ ബന്ധങ്ങള്‍ഉപയോഗിച്ച് ആവശ്യമായ മുഴുവന്‍ പണവും ചിലവഴിച്ചു സതിക്കും കുട്ടികള്‍ക്കും ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുത്തു.

ഈ വിഷയത്തില്‍ ശക്തായ പിന്തുണ നല്‍കി ചാരിറ്റി കണ്‍വീനര്‍ കെ കെ സാമുവലും ഷാജഹാന്‍ കല്ലമ്പലവും ഉണ്ടായിരുന്നു സതിയേയും കുട്ടികളെയും യാത്രയാക്കുന്ന സമയത്ത്തന്നെആപത്തില്‍ സഹായിച്ച സാമൂഹ്യ പ്രവര്‍ത്തര്‍ക്കു നന്ദി പറഞ്ഞ് നീണ്ട നിയപോരാട്ടങ്ങല്‍ക്കൊടുവില്‍ നാട്ടിലേക്ക് യാത്രയായി


ഫോര്‍വേഡ് ന്യൂസ് അയൂബ് കരൂപടന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളി.
സുഡാനിയെ വിവാഹം കഴിച്ച കള്ളകേസില്‍ കുടുങ്ങിയ മലയാളി നേഴ്‌സിനെ നാട്ടിലെത്തിച്ചു
സതിക്കും കുട്ടികള്‍ക്കൊപ്പം ക്ഷമ സ്ത്രീകൂട്ടായ്മ പ്രവര്‍ത്തകരായ ആനി സാമുവല്‍ (ഇടത്ത്), നജുമുന്നിസ (വലത്ത്) എന്നിവര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക