Image

തിരഞ്ഞെടുപ്പ് മത്സരരംഗത്തുള്ള മൂന്ന് ഇന്ത്യന്‍ വംശജര്‍ (ബി ജോണ്‍ കുന്തറ)

Published on 14 October, 2018
തിരഞ്ഞെടുപ്പ് മത്സരരംഗത്തുള്ള മൂന്ന് ഇന്ത്യന്‍ വംശജര്‍ (ബി ജോണ്‍ കുന്തറ)
നവംബര്‍ 6 ന് അമേരിക്കയില്‍, ഇടക്കാല പൊതു തിരഞ്ഞെടുപ്പു നടക്കുന്നു. കോണ്‍ഗ്രസ്സിലേയ്ക്കുള്ള മത്സരങ്ങള്‍ ഒരുപാട് ശബ്ദ കോലാഹലങ്ങള്‍ നടത്തി പൊതുജന ശ്രദ്ധ പിടിക്കുന്നുണ്ടെങ്കിലും നിരവധി പ്രാദേശിക-സ്റ്റേറ്റ്ഭരണ സ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പും ഈസമയം തന്നെ.

ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ മേഖലയില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍ തിരഞ്ഞെടുപ്പു കളരിയില്‍ പൊരുതുന്നുണ്ട് എന്നതില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം. രാഷ്ട്രീയ ചായ്വുകള്‍ കുറച്ചെല്ലാം മാറ്റിനിറുത്തിനാം ഇവരെ പിന്തുുണക്കുവാന്‍ ശ്രമിക്കുക.

ജൂലി മാത്യു

ടെക്സസിലെ ഫോര്‍ട്ട് ബെന്‍ഡ്കൗണ്ടിയില്‍ നിന്നും ജഡ്ജ് പദവിയിലേയ്ക്ക് മത്സരിക്കുന്നു. കേരളത്തില്‍നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിപ്പാര്‍ത്ത മാതാപിതാക്കളില്‍നിന്നും ജനിച്ച ജൂലി പഠനകാലംതന്നെ, തനിക്കൊരു അഭിഭാഷക ആകണമെന്നാഗ്രഹിച്ചു.

ഇതിന്റ്റെ കാരണം ജൂലി പറയുന്നത്, തന്റ്റെ മാതാപിതാക്കള്‍ ബിസിനസ്സ് രംഗത്ത് അനുഭവിച്ച ഒരുപാട് ബുദ്ധിമുട്ടുകള്‍ കാണുകയും അവര്‍ക്ക് വേണ്ട സഹായം കിട്ടാതിരുന്നതിന്റ്റെയും ഓര്‍മ്മകളാണ്.

നിയമ ബിരുദം കിട്ടിയതിനുശേഷം കഴിഞ്ഞ 15 വര്‍ഷങ്ങളായി ഒരു അഭിഭാഷകആയും ഇപ്പോള്‍ ആര്‍ക്കോള എന്ന ചെറിയ പട്ടണത്തിലെ മുനിസിപ്പല്‍ കോര്‍ട്ടില്‍ ഒരു സഹജഡ്ജിയായി പ്രവര്‍ത്തിക്കുന്നു.

തിരഞ്ഞെടുപ്പു പത്രികയില്‍, സാമൂഗിക രംഗത്ത് കോടതികളില്‍ വരേണ്ട മാറ്റങ്ങളെ പ്രതിപാദിക്കുന്നുണ്ട് അതിലൊന്ന് വേഗത്തില്‍ പരാതിക്കാര്‍ക്ക് നീതി ലഭിക്കുക. താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, നീതി പീഠത്തിനുമുന്നില്‍ എല്ലാവര്‍ക്കും തുല്ല്യ നീതി കിട്ടുന്നതിനായിരിക്കും മുന്‍ഗണന നല്‍കുന്നത്.

കെ. പി . ജോര്‍ജ്

ജോര്‍ജ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലേയ്ക്ക് കുടിയേറിപ്പാര്‍ത്ത വ്യക്തിയാണ്. ഇദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫോര്‍ട്ട് ബെന്‍ഡ് സ്‌കൂള്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറായി പൊതുജന സേവനം നടത്തുന്നു. ഈകാലയളവില്‍ ഇദ്ദേഹം കൗണ്ടിയില്‍ വിദ്യാഭ്യാസ രംഗത്ത് പലേ മാറ്റങ്ങള്‍ക്കുവേണ്ടിയും പോരാട്ടം നടത്തിയിട്ടുണ്ട്.

വരുന്ന തിരഞ്ഞെടുപ്പില്‍ ജോര്‍ജ്, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിജഡ്ജ് (എക്‌സിക്യൂട്ടിവ്) സ്ഥാനത്തേക്കു മത്സരിക്കുന്നു. ടെക്സസ്സില്‍ ഒരു കൗണ്ടി ജഡ്ജിന്റ്റെ ചുമതലകള്‍ കോടതിയില്‍ മാത്രമല്ല. മറ്റു പലേ തദ്ദേശ ഭരണകാര്യങ്ങളിലും ഇടപെടേണ്ടതുണ്ട് അത്യാഹിത വകുപ്പും ഇയാളുടെ കീഴില്‍വരുന്നു.

ജോര്‍ജിന്റ്റെ ആഗ്രഹം താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, വിദ്യാഭ്യാസ വേദിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രമിച്ചതുപോലെ പൊതുജന നന്മ മുന്നില്‍ക്കണ്ടു പുരോഗതികള്‍ക്ക് ശ്രമിക്കണമെന്നതാണ്.

പ്രെസ്റ്റന്‍ കുല്‍ക്കര്‍ണി

പ്രസ്റ്റന്‍ മലയാളി മാതാപിതാക്കളില്‍ ജനിച്ചതല്ല എങ്കിലും ഇന്ത്യന്‍ പാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തി. കോളേജ് വിദ്യാഭ്യാസത്തെ തുടര്‍ന്ന് ഇദ്ദേഹം കോളിന്‍ പവ്വല്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നകാലം അമേരിക്കന്‍ വിദേശ കാര്യാലയ വിഭാഗത്തില്‍ സേവനം ആരംഭിച്ചു.

ആ കാലയളവില്‍ കുല്‍ക്കര്‍ണി പലേ രാജ്യങ്ങളിലും അമേരിക്കയെ പ്രതിനിധീകരിച്ചു. പലേ ചര്‍ച്ചകളിലും പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹം ഏതാനും ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമെ മറ്റു പലേ ഭാഷകളിലും പാടവമുണ്ട്.

പ്രെസ്റ്റന്‍, മത്സരിക്കുന്നത് യൂ .സ് കോണ്‍ഗസ്സിലേക്ക് ടെക്സസ്സിലെ 22-ം ഡിസ്ട്രിക്റ്റില്‍ നിന്നും. ഇത് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ പ്രധാന പട്ടണമായ ഷുഗര്‍ലാന്‍ഡ്, മിസ്സുരി സിറ്റി ഒരുഭാഗം കൂടാതെ റിച്ചുമൊണ്ടും ഉള്‍പ്പെടുന്നു. കുല്‍ക്കര്‍ണി ശ്രമിക്കുന്നത് വര്‍ഷങ്ങളായി ഈ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന പീറ്റ് ഓള്‍സണ്‍ എന്ന റിപ്പബ്ലിക്കനെതോല്‍പ്പിക്കുന്നതിനാണ്.

ഇതൊരു വാശിയേറിയ മത്സരമായിരിക്കും കാരണം ഇവിടെ 2008 മുതല്‍ പീറ്റ് ഓള്‍സനാണ് വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പീറ്റ് ഓള്‍സനെക്കുറിച്ച് ആര്‍ക്കും പ്രധാന പരാതികളൊന്നും ഉള്ളതായി കേട്ടിട്ടില്ല കൂടാതെ വെള്ളക്കാര്‍ക്ക് ഭൂരിപക്ഷമുള്ളൊരു മണ്ഡലമാണിത്. ശരിതന്നെ, ഏഷ്യന്‍സിനും ഹിസ്പാനിക്ക്സിനും ഇവിടെ പ്രാമുഖ്യമുണ്ട് ഇവരുടെ സഹായം ആയിരിക്കും കുല്‍ക്കര്‍ണി മുഖ്യമായും തേടുന്നത്.

തദ്ദേശ ഭരണ തലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വ്യത്യാസനങ്ങള്‍ക്ക് വല്യ പ്രാധാന്യത പലരും കൊടുക്കാറില്ല എന്നാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടി ഭിന്നത മുന്നില്‍ നില്‍ക്കും കാരണം ഇവരാണല്ലോ വാഷിംഗ്ടണ്‍ ഡി.സിയില്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ നടത്തുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക