Image

ശബരിമല: ദേവസ്വം ബോര്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര്

Published on 14 October, 2018
ശബരിമല: ദേവസ്വം ബോര്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര്. പ്രശ്‌നത്തില്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ല. എന്നാല്‍, ദേവസ്വം ബോര്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരിക്കാനാവില്ല.

ഭക്തരുടെ പ്രക്ഷോഭം കാണുന്നില്ലേ? അവരെല്ലാം അയ്യപ്പനൊപ്പമാണ്. അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിനാണ് നിലകൊള്ളുന്നത്. നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുവെന്നും കണ്ഠര് രാജീവര് പറഞ്ഞു..

ഭക്തരുടെ പ്രതിഷേധം കനക്കുന്നതിനിടെയാണ് വീണ്ടും സമവായത്തിനൊരുങ്ങി സര്‍ക്കാരും ദേവസ്വംബോര്‍ഡും രംഗത്തെത്തിയിട്ടുള്ളത്. തന്ത്രികുടുംബം, അയ്യപ്പസേവാസംഘം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്താനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. 16 ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് യോഗം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക