Image

ഡല്‍ഹി ഹോസ് കാസില്‍ ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ നയിക്കുന്ന സുവിശേഷ കണ്‍വെന്‍ഷന്‍

അലക്‌സ് ചിലമ്പട്ടശേരില്‍ Published on 14 October, 2018
ഡല്‍ഹി ഹോസ് കാസില്‍ ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ നയിക്കുന്ന സുവിശേഷ കണ്‍വെന്‍ഷന്‍
വാഷിങ്ടന്‍ /ഡല്‍ഹി :ഡല്‍ഹി ഹോസ് കാസിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈ വര്‍ഷത്തെ സുവിശേഷ കണ്‍വെന്‍ഷന്‍ ഈ മാസം 20, 21 തിയതികളില്‍ നടക്കും. യു.എസ് സര്‍ക്കാരിന്റെ മുതിര്‍ന്ന ജീവനക്കാരനും യു.എസിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വടക്കുപടിഞ്ഞാറന്‍ ഇടവകയിലെ മുതിര്‍ന്ന പുരോഹിതനുമായ ഫാദര്‍ അലക്‌സാണ്ടര്‍ കുര്യന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ശനിയാഴ്ച 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഫാദര്‍ അലക്‌സാണ്ടര്‍ തന്റെ ആത്മീയ യാത്രയെ കുറിച്ച് പങ്കുവെക്കുന്നതോടൊപ്പം പ്രാര്‍ത്ഥന, സംഗീത വിരുന്ന്, ധ്യാനം എന്നിവയുമുണ്ടാകും. കണ്‍വെന്‍ഷന്‍ പൂര്‍ണമായും ഇംഗ്ലീഷിലായിരിക്കും. ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം ക്രിസ്ത്യന്‍ പാരന്റിങ്ങ് എന്ന വിഷയത്തില്‍ ക്ലാസും നടക്കുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക