Image

ചേകന്നൂര്‍ മൗലവിയുടെ തിരോധാനം; ഒന്നാംപ്രതിയെ കോടതി വെറുതെ വിട്ടു

Published on 15 October, 2018
ചേകന്നൂര്‍ മൗലവിയുടെ തിരോധാനം; ഒന്നാംപ്രതിയെ കോടതി വെറുതെ വിട്ടു

കൊച്ചി:  ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട്‌? അറസ്റ്റിലായ ഒന്നാം പ്രതിയെ ഹൈകോടതി വെറുതെ വിട്ടു. സി.ബി.?െഎ കോടതി ഇരട്ട ജീവപര്യന്തം വിധിച്ച പി.വി. ഹംസയെയാണ്‌? ഹൈകോടതി വെറുതെ വിട്ടത്‌.

മൗലവിയെ വധിച്ചു എന്നത്‌ അനുമാനം മാത്രമാണെന്നാണ്‌കാടതിയുടെ വിശദീകരണം. ഇതോടെ ചേകന്നൂര്‍ മൗലവി വധക്കേസിലെ എല്ലാം പ്രതികളും കുറ്റവിമുക്‌തരായി. സംഭവം നടന്ന്‌ 25 വര്‍ഷത്തിനുശേഷമാണ്‌ പ്രതികളെ വെറുതെ വിടുന്നത്‌.

1993 ജൂലൈ 29നു രാത്രി ഒന്‍പതുമണിയോടെയാണ്‌ ചേകനൂര്‍ മൗലവിയെ കോഴിക്കോട്ട്‌ മതപ്രസംഗത്തിനെന്ന പേരില്‍ രണ്ടുപേര്‍ ചേര്‍ന്ന്‌ വീട്ടില്‍നിന്ന്‌ വാഹനത്തില്‍ കൊണ്ടുപോയത്‌.

പിന്നീട്‌ മൗലവി തിരിച്ചെത്തിയില്ല. ആദ്യം ലോക്കല്‍ പോലീസും പിന്നീട്‌ െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസ്‌ ഒട്ടേറെ സമരപരമ്‌ബരകള്‍ക്കൊടുവില്‍ സിബിഐ ഏറ്റെടുത്തു. ഒന്‍പതു പ്രതികളെ പിടികൂടുകയും ചെയ്‌തു.

മൗലവിയെ കൊലപ്പെടുത്തി മൃതദേഹം ചുവന്നകുന്നില്‍ കുഴിച്ചിട്ടെന്ന്‌ പ്രതികള്‍ മൊഴി നല്‍കിയതിനെത്തുടര്‍ന്ന്‌ ഇവിടെ കുഴിച്ച്‌ പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.

ഒന്‍പതു പ്രതികളില്‍ ഒന്നാംപ്രതി ഹംസ സഖാഫിയെ മാത്രമാണ്‌ 2011ല്‍ കോടതി ശിക്ഷിച്ചത്‌. മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ കേസില്‍ ഉള്‍?െപട്ട മറ്റ്‌ ഏട്ട്‌പ്രതികളെ സി.ബി.?െഎ കോടതി നേരത്തെ വിചാരണ വേളയില്‍ വെറുതെ വിട്ടിരുന്നു. സി.ബി.?െഎ കൊച്ചി പ്രത്യേക കോടതിയായിരുന്നു ഹംസക്ക്‌? ഇരട്ട ജീവപര്യന്തം വിധിച്ചത്‌. എന്നാല്‍ മൗലവി മരിച്ചു എന്നതിന്‌ ഒരു തെളിവും നിലവിലില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.

ഒന്നാം പ്രതിയായ ഹംസക്കെതി?െ?ര കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ്‌ 2011 ല്‍ സി.ബി.?െഎ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷക്ക്‌ വിധിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക