Image

ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിക്കുന്നതിന്‌ എതിരായ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു

Published on 15 October, 2018
ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിക്കുന്നതിന്‌ എതിരായ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു


കൊച്ചി : ശബരിമലയില്‍ ഉടന്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കരുതെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത്‌ ഹൈക്കോടതി രണ്ടാഴ്‌ചത്തേക്കു മാറ്റി. അന്താരാഷ്ട്രീയ ഹിന്ദു പരിഷദ്‌ (എഎച്ച്‌പി) ആണ്‌ സ്‌ത്രീ പ്രവേശനത്തിന്‌ എതിരെ ഹര്‍ജി നല്‍കിയത്‌.

ഈ മാസം 18 ന്‌ ശബരിമല നട തുറക്കുമ്‌ബോള്‍, 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകളെ പ്രവേശിപ്പിക്കരുതെന്ന്‌ സംസ്ഥാന സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കണമെന്നാണ്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. നരേന്ദ്രമോദിയെ വിമര്‍ശിച്ച്‌ വിശ്വഹിന്ദു പരിഷദില്‍ നിന്നും പുറത്തുപോയ ഹിന്ദുത്വ നേതാവ്‌ പ്രവീണ്‍ തൊഗാഡിയ രൂപീകരിച്ച സംഘടനയാണ്‌ അന്താരാഷ്ട്രീയ ഹിന്ദു പരിഷദ്‌.

സ്‌ത്രീകളെ പ്രായഭേദമെന്യേ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ റിവ്യൂ പെറ്റീഷനുകള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്‌. ശബരിമല സ്‌ത്രീ പ്രവേശനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും വിവിധ ഭക്തജന സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്‌.
Join WhatsApp News
dev 2018-10-15 11:57:07
എന്റെപേരിൽ നിങ്ങളെല്ലാം 
എന്തിന് ശണ്ഠകൾ കൂടിടുന്നു 
ശിലയിലിരിക്കുമീ അയ്യപ്പനെ 
ആര് വന്നു കണ്ടാലെന്തു  ചേതം
സ്ത്രീകൾ കൂട്ടമായി വന്നിടട്ടെ 
ഞാനും അവരെ ഒന്ന് കണ്ടിടട്ടെ
അവരെ കാണുമ്പോൾ എന്റെ ഉള്ളം 
പട പട പട പട  അടിച്ചിടുന്നു 
അവരെ പിടിച്ചുമ്മ വയ്ക്കാൻ 
വല്ലാതെ മോഹം ജനിച്ചിടുന്നു 
അവരുടെ സുന്ദര രൂപം കണ്ടാൽ 
ഇളകാത്ത ദേവന്മാർ ആരുമില്ല 
ഇന്ദ്രനും കൃഷ്ണനും വിശ്വാമിത്രൻ പോലും
അവരുടെ നടനത്തിൽ ഇളകിയാടി 
അവരുടെ മീനിനെ പോലുള്ള അക്ഷികളും 
ചെന്തൊണ്ടി നിറമുള്ള ചുണ്ടുകളും 
മുഗ്ദ്ധ മനോഹര കവിളിണയും 
ചെന്തിങ്ങിൻ തേങ്ങപോലുള്ള കൊങ്കകളും
ചുഴിപോലുള്ള  പൊക്കിൾകുഴിയും 
ആരെയും ഇളക്കുന്ന നിതംബങ്ങളും 
അവയുടെ ആന്ദോളനവും 
എന്തിന് എനിക്കായി നിഷേധിക്കുന്നു 
അവര് വരട്ടെ കൂട്ടമായി 
അവരെ ഞാനോനൊന്നു ദർശിച്ചിടട്ടെ 
ഈ ശിലയിൽ നിന്നൊന്നു ചാടിടട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക