Image

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മേജര്‍ അടക്കം ഏഴുസൈനികള്‍ക്ക്‌ ജീവ പര്യന്തം

Published on 15 October, 2018
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍  മേജര്‍ അടക്കം ഏഴുസൈനികള്‍ക്ക്‌ ജീവ പര്യന്തം


ഗുവാഹത്തി: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മേജര്‍ ജനറല്‍ അടക്കം ഏഴ്‌ സൈനിക ഉദ്യോഗസ്ഥര്‍ക്ക്‌ ജീവപര്യന്തം. അസമില്‍ 24 വര്‍ഷം മുമ്പ്‌ നടന്ന വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തിലാണ്‌ സൈനിക കോടതി ശിക്ഷവിധിച്ചത്‌.
മേജര്‍ ജനറല്‍ എ.കെ ലാല്‍, കേണല്‍ തോമസ്‌ മാത്യു, കേണല്‍ ആര്‍.എസ്‌ സിബിരേന്‍, ക്യാപ്‌റ്റന്‍ ദിലീപ്‌ സിംഗ്‌, ക്യാപ്‌റ്റന്‍ ജഗ്‌ദിയോ സിംഗ്‌, നായിക്‌ മാരായ അല്‍ബിന്ദര്‍ സിംഗ്‌, ശിവേന്ദര്‍ സിംഗ്‌ എന്നിവരെയാണ്‌ ശിക്ഷിച്ചത്‌. വ്യാജ ഏറ്റുമുട്ടലില്‍ അഞ്ചുപേരെ വധിച്ച സംഭവത്തിലാണ്‌ ശിക്ഷ.

അസമിലെ തിന്‍സൂക്കിയ ജില്ലയില്‍ 1994 ഫെബ്രുവരി 18ന്‌ നടന്ന സംഭവത്തിലാണ്‌ സൈനിക നടപടി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ഒമ്പത്‌ പേരെ സൈന്യം പിടികൂടിയിരുന്നു. ഒരു തേയില എസ്‌റ്റേറ്റ്‌ മുതലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംശയത്തിന്റെ പേരിലായിരുന്നു ഇവരെ പിടികൂടിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക