Image

ബിഷപ്പിന്‌ ജാമ്യം ലഭിച്ചത്‌ ആശങ്കപ്പെടുത്തുന്നു: സിസ്റ്റര്‍ അനുപമ

Published on 15 October, 2018
ബിഷപ്പിന്‌ ജാമ്യം ലഭിച്ചത്‌ ആശങ്കപ്പെടുത്തുന്നു: സിസ്റ്റര്‍ അനുപമ


കോട്ടയം: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌ ആശങ്കപ്പെടുത്തുന്നതായി സിസ്റ്റര്‍ അനുപമ പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതി ജംഗ്‌ഷനില്‍ നടത്തിയ സമരത്തിന്റെ മുന്‍നിരയില്‍ സിസ്റ്റര്‍ അനുപമയും ഉണ്ടായിരുന്നു.

കേരളത്തിന്‌ പുറത്തായാലും ബിഷപ്പ്‌ അപകടകാരിയാണ്‌. ചെയ്യാനുള്ളത്‌ എവിടെയിരുന്നു ബിഷപ്പ്‌ ചെയ്യും. താനടക്കമുള്ള കന്യാസ്‌ത്രീകളുടെ ജീവന്‌ ഭീഷണിയുണ്ടെന്നും അനുപമ പറഞ്ഞു. നീതി കിട്ടുമെന്നാണ്‌ പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
GEORGE V 2018-10-15 16:01:11
സഭയുടെ ഒരു ചരിത്രവും ഫ്രാങ്കോയുടെ സ്വാധീനവും വച്ച് നോക്കുമ്പോൾ അവരുടെ ആശങ്ക കാണാതെ പോകരുത്. ഈ കന്യാസ്ത്രീകളുടെ സുരക്ഷാ ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും അതോടൊപ്പം സമൂഹത്തിന്റെയും കടമയാണ്. ഇനിയും അഭയമാർ ഉണ്ടാവാതിരിക്കാൻ ജാഗ്രത പുലർത്തുക. നേര്ച്ച പണം ഉപയോഗിച്ച് എന്ത് കേസും തേച്ചു മാച്ചു കളയാൻ സഭ നേതൃത്വം ഉള്ളതുകൊണ്ട് കേസ്സുകൾ തീരട്ടെ. വിലപ്പെട്ട ജീവൻ നഷ്ടപ്പെടാൻ ഇടയാകരുത്. അതിനായി അവരെ പുനരധിവസിപ്പിക്കാൻ തയ്യാറാവണം. മഠത്തിൽ തന്നെ തുടരുന്നത് അപകടം ആണ്.  കൊന്നു തള്ളാൻ സാധ്യതയില്ല. എന്നാൽ ജീവച്ഛവം ആയി ജീവിക്കേണ്ടി വന്നേക്കാം ആ പാവങ്ങൾക്ക്. തൊടുപുഴക്കടുത്ത പൈങ്കുളം മാനസികാരോഗ്യ കേന്ദ്രം അതിനു മികച്ചതാണ് 
josecheripuram 2018-10-15 20:07:10
I am a lay man who is a Syro Malabar Catholic,in my family there are so many priests&Nuns.I always say what Jesus said.Tell the truth, the truth shall set you free.Why Sister Aupama you are scared ,The truth shall set you free.Jesus who spoke against high priests&pharesis ,he knew that they going to kill him.Then why he went to Jeruselem.He could have stayed in Galali,or said a word to the high priest "I am Sorry."they would have let him go.Why he went through all this suffering. that's  why I believe in him.( the church teaches you that your ultimate goal is to meet God,then death is only way you can see your creator.Then you should be happy.That means what you preach or believe is not right.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക