ശബരി മലയിലേക്ക് പോകുന്ന എല്ലാ വിശ്വാസികള്‍ക്കും പൂര്‍ണ്ണമായ
സുരക്ഷാ നല്‍കുമെന്ന് മന്ത്രി ഇ.പി ജയരാജന് പറഞ്ഞു.വിശ്വാസികള്‍ക്കെല്ലാം
മലയ്ക്ക് പോകന്‍ സ്വാതന്ത്ര്യമുണ്ടെന്നും,അതിനുള്ള സുരക്ഷാ ഉറപ്പാക്കുമെന്ന്
മന്ത്രി പറഞ്ഞു.
ശബരിമലയില്‍ പോകാനുള്ള രേഷ്മാ നിശാന്തിന്റെ ശ്രമം
പ്രശസ്തിക്ക് വേണ്ടിയെന്നും, ആചാരങ്ങളെ തകര്‍ക്കാനുള്ള നിരീശ്വരവാദികളുടെ
ശ്രമമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള.
ആരോപിച്ചിരുന്നു.
ശബരിമലയിലേക്ക് പോകാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന്
രേഷ്മാ നിശാന്ത് വ്യക്തമാക്കി. ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ്
കിട്ടുന്നത്. കൂടുതല്‍ സ്ത്രീകള്‍ മലകയറാനെത്തുമെന്നും രേഷ്മാ നിശാന്ത്
പറഞ്ഞു.