Image

കൊളംബസ് സിംഗ്‌സ് ഫോര്‍ കേരള

ജോയിച്ചന്‍ പുതുക്കുളം Published on 15 October, 2018
കൊളംബസ് സിംഗ്‌സ് ഫോര്‍ കേരള
ഒഹായോ : ജലപ്രളയത്തിന്റെ കെടുതിയില്‍ ആയ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ഒരു പറ്റം പ്രവാസി മലയാളികള്‍ നടത്തിയ പ്രയത്‌നത്തിന്റെ ഫലമാണ് "കൊളംബസ് സിംഗ്‌സ് ഫോര്‍ കേരള". കൊളംബസ് സെന്റ് മേരീസ് സിറോ മലബാര്‍ മിഷന്റെ യൂത്ത് അപ്പോസ്‌റ്റോലറ്റിന്റെ നേതൃത്വത്തില്‍ കൊളംബസ് പെന്തക്കോസ്റ്റല്‍ അസംബ്ലി , ഓഎംസിസി , സെന്‍റ് എഫ്രേംസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ഛ് , കൊളംബസ് മലയാളി അസ്സോസിയേഷന്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് ആണ് ഈ ചാരിറ്റി എവെന്റ്‌നടത്തപ്പെട്ടത്.

നാനാജാതി മതസ്ഥരും വിവിധ ഭാഷകളിലുള്ളവരും വരുന്ന നാനൂറോളം ആളുകള്‍ ഈ പരിപാടിയില്‍ പങ്കാളികളായി. കാതിനു കുളിര്‍മയേകുന്ന മനോഹരമായ ഗാനങ്ങളും വീടുകളില്‍ ഉണ്ടാക്കിയ നാവില്‍ രുചിയുണര്‍ത്തുന്ന കേരളത്തിന്റെ തനതായ ആഹാര വിഭവങ്ങളും ഈ പ്രോഗ്രാമിനെ ആകര്‍ഷണീയമാക്കി. ഈ ഫണ്ട് റെയ്‌സീര്‍ പ്രോഗ്രാമില്‍ ഫണ്ട് സമാഹരിച്ചത് ഈ ഭക്ഷണവിഭവങ്ങള്‍ വിറ്റും പിന്നെ വീടുകളില്‍ ഉണ്ടായ പച്ചക്കറികളും കറിവേപ്പില തൈകളും ലേലം ചെയ്തും ആണ്. ഇതില്‍ നിന്നും സമാഹരിച്ച 5000 ഡോളറും പ്രളയം മൂലം ഭവനം നഷ്ടപെട്ട നിര്‍ധനരായ വ്യക്തികള്‍ക്കു ഭവന നിര്‍മാണത്തിനായി നല്‍കുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. "കൊളംബസ് സിംഗ്‌സ് ഫോര്‍ കേരള" ഇവെന്റിനു മുഖ്യ നേതൃത്വം നല്‍കിയ Dr. ജോജോ ജോസഫ് പൂവത്തിങ്കലിനും യൂത്ത് അപോസ്റ്റലേറ്റ് അംഗങ്ങള്‍ക്കും പ്രത്യേകം അഭിനന്ദനവും നന്ദിയും രേഖപ്പെടുത്തുകയും ചെയ്യുന്നു.

കൊളംബസില്‍ നിന്നും പി ആര്‍ ഒ റോസ്മി അരുണ്‍ അറിയിച്ചതാണ് ഈ വാര്‍ത്ത.
കൊളംബസ് സിംഗ്‌സ് ഫോര്‍ കേരള കൊളംബസ് സിംഗ്‌സ് ഫോര്‍ കേരള കൊളംബസ് സിംഗ്‌സ് ഫോര്‍ കേരള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക