Image

ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷം, സത്യം പുറത്തുവരുമെന്ന് ജലന്ധര്‍ രൂപത

Published on 15 October, 2018
ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷം, സത്യം പുറത്തുവരുമെന്ന് ജലന്ധര്‍ രൂപത
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ജലന്ധര്‍ രൂപത. കോടതി ഉത്തരവില്‍ അതിയായ സന്തോഷമുണ്ട്. സത്യം പുറത്തുവരും. ബിഷപ്പ് നിരപരാധിത്വം തെളിയിക്കുമെന്നും രൂപതാ അധികൃതര്‍ പ്രതികരിച്ചു.

അതേസമയം, ജാമ്യം ലഭിച്ചതിന്റെ ഉത്തരവ് ഉടന്‍തന്നെ ജയിലില്‍ എത്തിച്ച് ഫ്രാങ്കോയുടെ മോചനം ഇന്നുതന്നെ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഫ്രാങ്കോയുമായി അടുത്തവൃത്തങ്ങള്‍. ഫ്രാങ്കോയുടെ അഭിഭാഷകരും ഒപ്പമുള്ള വൈദികരും ഇതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.

പീഡനക്കേസില്‍ കഴിഞ്ഞ മാസം 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്. 19ന് ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോയെ മൂന്നു ദിവസം ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയ പോലീസ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പിന്നീട് 24ന് റിമാന്‍ഡ് ചെയ്തു. മൂന്നാഴ്ചത്തെ ജയില്‍ വാസത്തിനു ശേഷമാണ് ഫ്രാങ്കോ പുറത്തിറങ്ങുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക