Image

മോണിക്കാ ലൂവിന്‍സ്‌കി ബന്ധം: ക്ലിന്റന്‍ രാജി വയ്ക്കാതിരുന്നതില്‍ തെറ്റില്ലെന്നു ഹിലരി

Published on 15 October, 2018
മോണിക്കാ ലൂവിന്‍സ്‌കി ബന്ധം: ക്ലിന്റന്‍ രാജി വയ്ക്കാതിരുന്നതില്‍ തെറ്റില്ലെന്നു ഹിലരി
വാഷിങ്ങ്ടണ്‍: മോണിക്ക ലൂവിന്‍സ്‌കിയുമായുള്ള അവിഹിത ബന്ധത്തേത്തുടര്‍ന്ന് പ്രസിഡന്റ് പദം ഒഴിയാതിരുന്ന ബില്‍ ക്ലിന്റണിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഭാര്യ ഹിലരി ക്ലിന്റണ്‍.

ബന്ധം അധികാര ദുര്‍വിനിയോഗം അല്ലായിരുന്നു. മാത്രമല്ല, ലൂവിന്‍സ്‌കിക്ക്22 വയസ് പ്രായവുമുണ്ടായിരുന്നു. അതിനാല്‍ രാജിവെക്കാതിരുന്ന തീരുമാനം ശരിയായിരുന്നുവെന്ന് ഹിലരി വ്യക്തമാക്കി.

എന്നാല്‍ ഹിലരിയുടെ പ്രസ്താവന മോണിക്ക ലൂവിന്‍സ്‌കി ചോദ്യം ചെയ്തു. താനും ബില്‍ ക്ലിന്റണുമായുള്ള ബന്ധം ലൈംഗികാതിക്രമം അല്ലായിരുന്നുവെന്നും അധികാര ദുര്‍വിനിയോഗമായിരുന്നുവെന്നും മോണിക വ്യക്തമാക്കി.

ക്ലിന്റണ്‍ സ്വയം സ്ഥാനം ഒഴിയേണ്ടിയിരുന്നുവെന്ന് ന്യുയോര്‍ക്ക് സെനറ്റര്‍ ക്രിസ്റ്റിന്‍ ഗില്ലിബ്രാന്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക