Image

യൂദായുടെ വിലാപം - ചാക്കോ ഇട്ടിച്ചെറിയ

Published on 04 April, 2012
യൂദായുടെ വിലാപം - ചാക്കോ ഇട്ടിച്ചെറിയ

പന്ത്രണ്ടുശിഷ്യരെചേര്‍ത്തൊരീശോനിന്റെ   
ശിഷ്യരില്‍ ഞാനാണ് യൂദാ
പന്ത്രണ്ടുപേരിലുംശപ്തനാണിന്നുഞാന്‍
ദൈവരാജ്യത്തിന്നൊരന്യന്‍
ആദിമധ്യാന്തങ്ങളില്ലാത്തൊരെന്ജീവ    
കാരുണ്ണ്യപൂരാക്കടലെ
ആരിലുംസാക്ഷാല്‍ കനിവുള്ള നിന്‍ കൃപാ
ദാനങ്ങളെങ്ങള്‍ക്കുനല്‍കാന്‍
അന്നുമിന്നുംകാലമൊക്കെയും സന്നിധി
ചേര്‍ന്നുവരും നിന്റെമക്കള്‍ 
എന്നേഅപരാധിയായ്ക്കണ്ടിടായ് വാന്‍ ‍
എനിക്കുംകൃപാവരം നല്‍കൂ !
എന്നോഒരുദിനംഎന്നേ വിളിച്ചു നിന്‍
ചാരേഅടുപ്പിച്ഛതില്ലേ
കൂട്ടുകെട്ടെല്ലാമുപെക്ഷിച്ച്ചു ശിഷ്യനായ്    
പെട്ടെന്ന്ചേര്ന്നുവന്നില്ലേ
എന്തെന്തുനന്‍മകള്‍ വന്നുചേര്‍ന്നീടുവാ
നന്തരംഗത്തില്‍ കൊതികൊ  

ണ്ടെന് നാഥനിന് വാക്കിലാശ്രയംവച്ചു ഞാന്‍   ‍
കണ്ടെന്റെ സൌഭാഗ്യമെല്ലാം
നീവന്നതെന്തിനായീഭൂവിലെന്നു നീ
ആവോളമന്നുചൊന്നില്ലേ
ആരത് കേട്ടെന്നുചോദിച്ചിടട്ടെഞാന്‍
ആരോട് ചോദിച്ചിടാനായ്
നിന്നെയൊറ്റിക്കൊടുത്തെന്നന്നുമിന്നു 
മെന്നെന്നുമീലോകര്‍പറഞ്ഞീ    
ടുന്നെന്റെനാഥ ഞാന്‍ ചെയ്തോരപരാധ
മെന്നോട്ചൊല്ലിടൂവേഗം
ഞാന്‍ചെയ്തപാതകമാണോ പറയൂ 
എനിയ്ക്കുള്ള  കര്‍ത്തവ്യമല്ലേ  
ഞാനതുചെയ്യാതിരുന്നെങ്കില്‍ മറ്റൊരാള്‍
ചെയ്യാതെപറ്റുമോ ചൊല്ലൂ
സര്‍വസൃഷ്ടിക്കുംവരാനുള്ള സൌഭാഗ്യ
മന്നുകൈവന്നതാല്‍ മര്‍ത്യന്‍
നിന്നുയര്‍പ്പിന്‍ശക്തി പ്രാപിച്ചു നിത്യ
രക്ഷക്കവകാശിയായില്ലേ
അങ്ങ്മരിക്കതുയിര്‍ക്കാതെയീവക
എങ്ങനെപൂര്‍ണ്ണമായ്ത്തീരും
ഞാനതുചെയ്യാതിരുന്നെങ്കില്‍ മറ്റൊരാള്‍
ചെയ്യാതെപറ്റുമോ ചൊല്ലൂ!
ആരോഅപരാധമന്നറിയാതെ

പറഞ്ഞത്പാട്ടായിമാറി
ഇന്നുംവിചിന്തനം ചെയ്യാതെ മാലോകര്‍
എന്നേപ്പഴിചൊല്ലിടുന്നു
അങ്ങെന്റെജീവിതംസംശുദ്ധമായ്ത്തീര്‍ത്ത
താരുമറിഞ്ഞില്ലപോലും
എന്പാപവുംപേറിഅങ്ങ് കുരിശില്‍
മരിച്ചെന്നസത്യവുമൊപ്പം
പത്രോസിനെ അങ്ങ്ശാസിച്ചു,സാത്താനെ
വിട്ടുപോ എന്നെ,യെന്നോതി !
അങ്ങെക്കിതൊന്നുംഭവിക്കാതിരിക്കട്ടെ
എന്നവന്‍ചൊന്നതാലല്ലോ

വന്നൂമരിച്ചുയര്‍ത്തെങ്ങള്‍ക്ക് ജീവനെ
തന്നീടുവാന് നിന്റെലക്‌ഷ്യം
എന്നോടുരച്ഛതാല്ഞാനതില്‍പങ്കാളി
എന്നതല്ലേപരമാര്ത്ഥം !



യൂദായുടെ വിലാപം - ചാക്കോ ഇട്ടിച്ചെറിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക