Image

തെരുവില്‍ കിടന്ന തമിഴ്‌നാട്ടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു

Published on 16 October, 2018
തെരുവില്‍ കിടന്ന തമിഴ്‌നാട്ടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു
ദമ്മാം: ഇക്കാമയോ ഇന്‍ഷുറന്‍സോ ഇല്ലാതെ, ആരും തിരിഞ്ഞു നോക്കാനില്ലാതെ, അസുഖബാധിതനായി തെരുവില്‍ കിടന്ന നാടാര്‍ ലിംഗം എന്ന തമിഴ്‌നാട്ടുകാരന്‍, നവയുഗം സാംസ്‌ക്കാരികവേദി ജീവകരുണ്യ വിഭാഗത്തിന്റെ പരിശ്രമത്തിനൊടുവില്‍, രക്ഷപ്പെട്ടു നാട്ടിലേയ്ക്ക് മടങ്ങി.

സ്വന്തമായി ചെറിയ പണികളൊക്കെ ചെയ്തു ജീവിച്ചിരുന്ന നാടാര്‍ ലിംഗം, കുറച്ചു കാലമായി ജോലിയൊന്നുമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു. പലപ്പോഴും പട്ടിണിയായിരുന്നു. അതോടൊപ്പം ഉണ്ടായ അള്‍സര്‍ രോഗത്താല്‍ കഠിനമായ വയറുവേദന കാരണം, വേദനയോടെ റോഡരികില്‍ വീണു കിടന്ന നാടാര്‍ ലിംഗത്തിന്റെ അവസ്ഥ കണ്ട ഒരു മലയാളി, ഈ വിവരം നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ പദ്മനാഭന്‍ മണിക്കുട്ടനെ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയ മണിക്കുട്ടനും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും കൂടി നാടാര്‍ ലിംഗത്തെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സിച്ചു. അയാളുടെ രോഗം ഗുരുതരമാണെന്നും, ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ കൂടുതല്‍ ചികിത്സയ്ക്ക് നാട്ടിലേയ്ക്ക് അയയ്ക്കണമെന്നും ഡോക്റ്റര്‍ നിര്‍ദ്ദേശിച്ചു.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്റെ നേതൃത്വത്തില്‍ നാടാര്‍ ലിംഗത്തിന്റെ സ്പോണ്‍സറെ ബന്ധപ്പെട്ടു സംസാരിച്ചു. ,എന്നാല്‍, കഴിഞ്ഞ പത്തുമാസമായി നാടാര്‍ ലിംഗം തനിയ്ക്ക് കഫാലത്ത് തരാത്തത് കൊണ്ട് അയാളെ താന്‍ ഹുറൂബ് ആക്കിയതായും, അതിനാല്‍ തനിയ്ക്ക് ഇനിയൊന്നും ചെയ്യാന്‍ കഴിയില്ല എന്നും സ്‌പോണ്‍സര്‍ അറിയിച്ചു.

തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ അഭയകേന്ദ്രം വഴി നാടാര്‍ ലിംഗത്തിന് ഫൈനല്‍ എക്‌സിറ്റ് അടിച്ചു കൊടുത്തു. മഞ്ജുവിന്റെ അഭ്യര്‍ത്ഥനപ്രകാരം സാമൂഹ്യപ്രവര്‍ത്തകനായ അഷറഫ് പെരുമ്പാവൂര്‍ വിമാനടിക്കറ്റ് നല്‍കി.

എല്ലാവര്‍ക്കും നന്ദി പറഞ്ഞു നാടാര്‍ ലിംഗം നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: 1) നാടാര്‍ ലിംഗത്തിന് അഷറഫ് വിമാനടിക്കറ്റ് കൈമാറുന്നു. മഞ്ജു മണിക്കുട്ടന്‍ സമീപം.
തെരുവില്‍ കിടന്ന തമിഴ്‌നാട്ടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചുതെരുവില്‍ കിടന്ന തമിഴ്‌നാട്ടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക