Image

നിലയ്ക്കലില്‍ സംഘര്‍ഷം; തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ തടഞ്ഞു ; പോലീസ് സുരക്ഷയില്‍ വാഹനങ്ങള്‍ ഓടുന്നു

Published on 16 October, 2018
നിലയ്ക്കലില്‍ സംഘര്‍ഷം; തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ തടഞ്ഞു ; പോലീസ് സുരക്ഷയില്‍ വാഹനങ്ങള്‍ ഓടുന്നു

പത്തനംതിട്ട: നിലയ്ക്കലില്‍ സംഘര്‍ഷം. ശബരിമലയിലേക്ക് യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ നിലയ്ക്കലില്‍ സംഘടിച്ചിരുന്ന വിശ്വാസികള്‍ തമിഴ്‌നാട്ടില്‍നിന്നെത്തിയ ദമ്പതികളെ തടഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പത്തനംതിട്ടയില്‍നിന്ന് പമ്പയിലേക്കു പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലായിരുന്നു ദമ്പതികളുണ്ടായിരുന്നത്. 

സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തുന്നുണ്ടോയെന്നറിയാന്‍ വിശ്വാസികള്‍ കെ എസ് ആര്‍ ടി സി ബസില്‍ കയറി പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. സ്ത്രീയെ ബസില്‍നിന്ന് പുറത്താക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തുടര്‍ന്ന് ദമ്പതികള്‍ ബസില്‍നിന്ന് ഇറങ്ങി. തുടര്‍ന്ന് ഇവരെ പ്രതിഷേധക്കാര്‍ പിടിച്ചു തള്ളുന്ന സാഹചര്യമുണ്ടായി. 

തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തുകയും ദമ്പതികളെ പോലീസ് വാഹനത്തില്‍ കയറ്റി തിരിച്ചയക്കുകയുമായിരുന്നു. സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തുന്നുണ്ടോയെന്ന് അറിയാന്‍ രാവിലെയും പമ്പയിലേക്കുള്ള വാഹനങ്ങള്‍ വിശ്വാസികള്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു.

തുടര്‍ന്ന് അരമണിക്കൂറിനു ശേഷം പോലീസുകാരുമായെത്തിയ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പത്തനംതിട്ടയില്‍നിന്നും പമ്പയില്‍നിന്നും കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. ശബരിമലയിലേക്ക് യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ നിലയ്ക്കലില്‍ സംഘടിച്ചിരുന്ന വിശ്വാസികളെ പോലീസ് നീക്കം ചെയ്തു. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി നിലയിക്കലില്‍ റോഡിന്റെ ഇരുവശത്തും 500 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള റോഡിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിട്ടുണ്ട്. വാഹനങ്ങള്‍ പരിശോധിക്കാന്‍ പാടില്ലെന്ന് പോലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Join WhatsApp News
Sudhir Panikkaveetil 2018-10-16 16:25:54
ശ്രീ അയ്യപ്പന് യാതൊരു ശക്തിയുമില്ലെന്നും 
ഗുണ്ടകൾ അദ്ദേഹത്തെ നിയന്ത്രിക്കുന്നുവെന്നും 
തമിഴ് നാട് സ്വദേശികൾക്ക് മനസ്സിലായെങ്കിൽ 
അത് മതി. അങ്ങനെ ഓരോരുത്തരും 
മനസ്സിലാക്കി അവസാനം അവിടെ ആരും പോകാത്ത 
അവസ്ഥ വരും. അമേരിക്കൻ പൗരത്വം സ്വീകരിച്ച 
മലയാളികൾ ഭാരതത്തിലെ പരമോന്നത 
നീതിപീഠത്തിന്റെ വിധിക്കെതിരെ അമേരിക്കയിലെ 
നിരത്തിലൂടെ 
ജാഥ നടത്തുന്നത് നിയമപരമായി 
ശരിയാണോ? അയ്യപ്പൻറെ ശക്തി 
അന്ധവിശ്വാസികളുടെ ഗുണ്ടായിസം 
ആണെന്ന് സായിപ്പിന്  മനസ്സിലാക്കാൻ 
എന്തിനു ഒരവസരം നൽകുന്നു. 
പുലയ ബ്രാമണന്‍ 2018-10-16 16:44:20
പെണ്ണുങ്ങള്‍ എല്ലാരും ഒന്ന് പോലെ. മലക്ക് പോകുന്ന സ്ത്രികളെ തടയുവാന്‍ എത്തിയ താണ ജാതി പെണ്ണുങ്ങള്‍ക്ക് ഇനി നപൂരി നായര്‍ മേനോന്‍ എന്നിവരുമായി വിവാഹം നടത്താം. നമ്മള്‍ ഹിന്ദുക്കള്‍ എല്ലാവരും ഒന്നല്ലേ. ഇനി തീണ്ടലും അയിത്തവും ഒന്നും ഇല്ല. പുലച്ചിയും പറച്ചിയും അന്ദര്‍ ജനം ആയി .
എന്‍റെ അയ്യപ്പ ഭഗവാനെ അങ്ങ് തന്നെ ഇസരന്‍. ഞാന്‍ അങ്ങോടു പോകുവാ, രാഹൂല്‍ ഇസരനോട് എന്നെ കെട്ടാമോ എന്ന് ചോദിക്കാന്‍.
ഒരു പുലക്കള്ളി ഹിന്ദു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക