Image

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തില്‍ വൈറ്റ് കെയിന്‍ ദിനാചരണവും വൈറ്റ് കെയിന്‍ വിതരണവും നടത്തി.

ജീമോന്‍ റാന്നി Published on 17 October, 2018
ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തില്‍ വൈറ്റ് കെയിന്‍ ദിനാചരണവും വൈറ്റ് കെയിന്‍ വിതരണവും നടത്തി.
ഹൂസ്റ്റണ്‍: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെയും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വൈറ്റ് കെയിന്‍ ദിനമാചരിച്ചു. സമ്മേളനത്തോടനുബന്ധിച്ചു കേരളത്തില്‍ തിരുവല്ല ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളിലെ പ്രദേശങ്ങളിലെ അംഗങ്ങള്‍ക്കായി ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ സ്‌പോണ്‍സര്‍ ചെയ്ത 400ല്‍ പരം  വൈറ്റ് കെയ്‌നുകളും വിതരണം ചെയ്തു.

കാഴ്ച പരിമിതമായവരുടെ സ്വതന്ത്ര സഞ്ചാരത്തിനുള്ള ഒരു ഉപാധിയാണ് വൈറ്റ് കെയിന്‍. വൈറ്റ് കെയിന്‍ ഉപയോഗം അന്താരാഷ്ട തലത്തില്‍ അംഗീകരിക്കുകയും നിയമ പരിരക്ഷ ലഭിക്കുകയും ചെയ്ത ഒക്ടോബര്‍ 15 അന്താരാഷ്ട്ര വൈറ്റ് കെയിന്‍ ദിനമായി ആചരിച്ചു വരുന്നു, 

ഒക്ടോബര്‍ 7നു ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് കോട്ടയത്തുള്ള ബാങ്ക് എംപ്ലോയീസ് ഹാളില്‍ വച്ചായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

കേരളം ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് (കെ.എഫ്.ബി) സംസ്ഥാന പ്രസിഡണ്ട് കെ. ജെ. വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഈശോ ജേക്കബ് കെയിനുകളുടെ വിതരണം ഉല്‍ഘാടനം ചെയ്തു. 

കോട്ടയം പ്രസ് ക്ലബ് പ്രസിഡണ്ട് സാനു ജോര്‍ജ് 'പ്രകൃതി ദുരന്തങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കു കൈത്താങ്ങായി മാധ്യമങ്ങള്‍' എന്ന വിക്ഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.    
    
കേരളത്തിലെ കാഴ്ചപരിമിതി അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി 1967ല്‍ സ്ഥാപിതമായ കെ.എഫ്.ബി യുടെ ഭാരവാഹികള്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ സംഭാവനയേയും പ്രവര്‍ത്തനങ്ങളേയും മുക്തകണ്ഠം പ്രശംസിച്ചു. 

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തില്‍ വൈറ്റ് കെയിന്‍ ദിനാചരണവും വൈറ്റ് കെയിന്‍ വിതരണവും നടത്തി. ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തില്‍ വൈറ്റ് കെയിന്‍ ദിനാചരണവും വൈറ്റ് കെയിന്‍ വിതരണവും നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക