Image

ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) പ്രത്യേക പൂജ

പ്രസാദ് പി Published on 17 October, 2018
ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) പ്രത്യേക പൂജ
ലോസ് ആഞ്ചെലെസ്: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപെട്ടു അമേരിക്കയിലാകമാനം നടക്കുന്ന പ്രാര്‍ത്ഥനയുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായി ലോസ് ആഞ്ചലസിലെ അയ്യപ്പ ഭക്തരും. കാലിഫോര്‍ണിയയിലെ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടു ഓം ആസ്ഥാനത്തു ഒത്തുചേര്‍ന്ന അയ്യപ്പ ഭക്തര്‍ ശരണം വിളികളും ഭജനാലപനവുമായി പ്രത്യേക പൂജ നടത്തി. 

          ബെല്‍ ഫ്‌ളവറിലുള്ള ഓം സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് രമ നായര്‍,ഡയറക്ടര്‍ രവി വെള്ളത്തിരിഎന്നിവര്‍ക്കുപുറമെ  സംഘടനയുടെ മുന്‍ സാരഥികളായ ജി. കെ. നായര്‍,രാംദാസ് പിള്ള,   ബാലന്‍ പണിക്കര്‍,ബാബുരാജ് ധരന്‍, തുടങ്ങിയവരും  പങ്കെടുത്തു. ശബരിമലയിലെ യുവതി പ്രവേശനവമായി ബന്ധപെട്ടു സുപ്രീം കോടതിയുടെ  ഭരണഘടനാ ബെഞ്ചില്‍നിന്നുണ്ടായ വിധിയും,അതുനടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കവും, ശബരിമലയുടെപാരമ്പര്യത്തെയും ആചാരങ്ങളെയും ഹനിക്കുമെന്നും, ശബരിമലയിലെ പ്രതിഷ്ഠാ സങ്കല്‍പവും പ്രത്യേക സാഹചര്യവും കണക്കിലെടുക്കാതെ വന്ന കോടതി വിധി ഒരുരീതിയിലും ഉള്‍ക്കൊള്ളാനാകില്ലെന്നും   പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. വിധിയുമായി ബന്ധപെട്ടു ഭക്തജനങ്ങള്‍ക്കുള്ള ഉത്ക്കണ്ഠ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും, വിഷയത്തില്‍  സമാന ചിന്താഗതിയുള്ളവരുമായി ചേര്‍ന്നു ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും   ഭക്തര്‍ തീരുമാനിച്ചു.   രാധാകൃഷ്ണ ശര്‍മ്മ പ്രത്യേക പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു. പരിപാടിയില്‍ ഒത്തുചേര്‍ന്ന ഭക്ത ജനങ്ങള്‍ക്ക് ജോ. സെക്രട്ടറി ജയ് മേനോന്‍ നന്ദി അറിയിച്ചു.  

ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) പ്രത്യേക പൂജ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക