Image

ലിബിയോട്‌ മടങ്ങിപ്പോകാന്‍ പൊലീസ്‌ നിര്‍ദേശം

Published on 17 October, 2018
ലിബിയോട്‌ മടങ്ങിപ്പോകാന്‍ പൊലീസ്‌ നിര്‍ദേശം

പമ്പ: ശബരിമലയില്‍ നിന്നും മടങ്ങിപ്പോകാന്‍ പൊലീസ്‌ നിര്‍ദേശിച്ചുവെന്ന്‌ ചേര്‍ത്തല സ്വദേശിനി ലിബി. പ്രദേശത്ത്‌ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌.

 `ശബരിമലയിലേക്ക്‌ പോകുന്നതിനെതിരേ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ കാര്യമാക്കുന്നില്ലെന്നും എന്തായാലും മല കയറുമെന്നും' ലിബി പറഞ്ഞിരുന്നു.

എന്നാല്‍ പൊലീസ്‌ ഇപ്പോള്‍ മടങ്ങിപ്പോകാനാണ്‌ പറയുന്നതെന്ന്‌ ലിബി പറഞ്ഞു.

 `സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരും പൊലീസും പരാജയപ്പെട്ടുവെന്നും നിയമനടപടിയുമായി മുന്നോട്ട്‌ പോകുമെന്നും' അധ്യാപികയായ ലിബി പറഞ്ഞു. നേരത്തെ ഇവരെ പത്തനംതിട്ട ബസ്‌ സ്റ്റാന്‍ഡില്‍വെച്ച്‌ ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞിരുന്നു.

`ഭരണഘടനയേയും ജനാധിപത്യത്തേയും സുപ്രീംകോടതിയേയും വെല്ലുവിളിച്ചുകൊണ്ട്‌ സമരം നടത്തുമ്പോള്‍ ശബരിമലയിലേക്ക്‌ പോകണമെന്ന്‌ ഉറപ്പിച്ചാണ്‌ വന്നതെന്നും ആരെങ്കിലും തടയുമെന്ന പേടിയില്ലെന്നും പൊലീസ്‌ എല്ലാവിധ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ലിബി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ യുവതിയേയും കുടുംബത്തേയും പമ്പയില്‍ വിശ്വാസികള്‍ തടഞ്ഞിരുന്നു. ആന്ധ്രാ സ്വദേശിനിയായ മാധവിക്കും കുടുംബത്തിനുമാണ്‌ പരമ്പരാഗതപാതയില്‍ നിന്നും തിരിച്ചിറങ്ങേണ്ടി വന്നത്‌.

അതേസമയം, നിലയ്‌ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ ആക്രമണം തുടരുകയാണ്‌. ദേശീയമാധ്യമങ്ങളെ ആക്രമിച്ചതിന്‌ പിന്നാലെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെയും ഒരു വിഭാഗം വിശ്വാസികള്‍ ആക്രമിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക