Image

നവകേരളസൃഷ്ടിയില്‍ യുഎഇ കേരളത്തിനൊപ്പം: ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍

Published on 18 October, 2018
നവകേരളസൃഷ്ടിയില്‍ യുഎഇ കേരളത്തിനൊപ്പം: ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍

അബുദാബി : നവകേരളനിര്‍മിതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനത്തില്‍ കേരള സര്‍ക്കാരിന് യുഎഇയുടെ പരിപൂര്‍ണപിന്തുണയുണ്ടാകുമെന്ന് എമിരേറ്റ്‌സ് റെഡ് ക്രെസെന്റ് ചെയര്‍മാനും യു എ ഇ ഭരണാധികാരിയുടെ ദഫ്‌റ മേഖല പ്രതിനിധിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു .

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് സഹകരണം വാഗ്ദാനം ചെയ്തത് . ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചായിരിക്കും സഹായങ്ങള്‍ കൈമാറുക . ജീവകാരുണ്യ സംഘടനകളില്‍നിന്ന് കേരളത്തിന് സഹായം തേടുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. നിലവില്‍ വിദേശരാജ്യങ്ങളില്‍നിന്ന് സഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങളുണ്ട്. എന്നാല്‍, ജീവകാരുണ്യസംഘടനകളില്‍നിന്ന് സഹായം സ്വീകരിക്കുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേരളം ദുരന്തത്തിലായിരുന്ന സമയത്ത് യുഎഇ ഭരണാധികാരികള്‍ കാണിച്ച സഹകരണത്തിനും അനുകമ്പയ്ക്കും , റെഡ് ക്രെസന്റിന്റെ സഹായ വാഗ്ദാനങ്ങള്‍ക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി കോണ്‍സുല്‍ സ്മിത പന്ദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക