തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കിയതിന് ശേഷം നിലപാട് വ്യക്തമാക്കാമെന്ന് മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ഇക്കാര്യം നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് നേരിട്ട് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും വിശ്വസനീയമല്ലാത്ത അഭിപ്രായ പ്രകടനങ്ങള്‍ അനുഭവിച്ച ആളെന്ന നിലയില്‍ ഇത് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അനുകൂലിക്കുമെന്ന് ബന്ധപ്പെട്ടവരെ നേരിട്ട് കണ്ട് പറഞ്ഞിട്ടുണ്ട്. റിവ്യൂ ഹര്‍ജി കൊടുക്കും എന്ന് പറഞ്ഞതുകൊണ്ട് മാത്രം സമരത്തില്‍ നിന്ന് പിന്മാറില്ല. ബോര്‍ഡ് തീരുമാനമെടുത്തുകഴിഞ്ഞാല്‍ ആ തീരുമാനം വിശ്വസിക്കും. അതല്ലാതെ വാക്കാല്‍ പറഞ്ഞാലോ കണ്ണുരുട്ടി വിരട്ടിയാലോ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.