Image

ഇരുമുടിക്കെട്ടിന് പകരം കുറുവടിയുമായി വന്നാലുണ്ടല്ലോ....കേരളാ പോലീസിന്റെ മുന്നറിയിപ്പ്

Published on 18 October, 2018
ഇരുമുടിക്കെട്ടിന് പകരം കുറുവടിയുമായി വന്നാലുണ്ടല്ലോ....കേരളാ പോലീസിന്റെ മുന്നറിയിപ്പ്

നമ്മുടെ നാടിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുമെന്ന് കേരളാ പോലീസ്. നിലയ്ക്കലിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇരമുടിക്കെട്ടിന് പകരം ഇതുപോലെ കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ തങ്ങളെ പേടിക്കണമെന്നും തങ്ങളെ കുറിച്ച് എന്ത് അപവാദം പറഞ്ഞാലും നാടിന്റെ സമാധാനം കാത്ത് സൂക്ഷിക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

നമ്മുടെ നാടിന്റെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പോലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വര്‍ഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്.  എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കേരളാ പോലീസ് പറഞ്ഞു.

നമ്മുടെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നതിനൊപ്പം വ്യാജ വാര്‍ത്തകളും സ്പര്‍ദ്ധ വളര്‍ത്തുന്നപോസ്റ്റുകളും ഷെയര്‍ ചെയ്യരുതെന്നും കേരളാ പോലീസ് പറഞ്ഞു.  ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് നടത്തുന്ന പ്രതിഷേധ സമരം അക്രമാസക്തമായതിനെ തുടര്‍ന്‌ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ശബരിമല ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ സ്ത്രീകളെയും പ്രദേശത്ത് റിപ്പോര്‍ട്ടിങിനായെത്തിയ മാധ്യമപ്രവര്‍ത്തകരേയും സമരക്കാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. ഇതേ തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക