Image

ശബരിമല ആരുടേത്? (ബി ജോണ്‍ കുന്തറ)

Published on 18 October, 2018
ശബരിമല ആരുടേത്? (ബി ജോണ്‍ കുന്തറ)
മാനവരാശിക്ക് സമാധാനവും സമൃദ്ധിയും നല്ലജീവിതവും വാഗ്ദാനം ചെയ്തുകൊണ്ട് രംഗപ്രവേശനം നടത്തിയ മതങ്ങളിന്നു അക്രമികളുടെയും സ്ത്രീപീഡകരുടെയും ഗുഢസങ്കേതമായി മാറിയിരിക്കുന്നു.
അയഥാര്‍ത്ഥതകളില്‍ നിന്നുമുദിച്ച കപടവിശ്വാസം തലയില്‍ കയറി ഭ്രാന്തു പിടിച്ചിരിക്കുന്ന ഭക്തജനം സ്ത്രീകള്‍ക്കെതിരായി ശബരിമലയില്‍ കാട്ടിക്കൂട്ടുന്ന ബഹളങ്ങളും, പൊതുസ്വത്തുക്കള്‍ നശിപ്പിക്കലും നാം കാണുന്നു. ഇതെല്ലാം കാണുമ്പോള്‍ ചിന്തിച്ചുപോകുന്നു, ഏതാനും ആഴ്ചകള്‍ക്കപ്പുറം പ്രളയ ദുരിതത്തില്‍ കേരളം കണ്ട ദാരുണ സംഭവങ്ങള്‍ ഈ ഭക്തജനത വേഗം മറന്നോ?
പമ്പാനദിയുടെ തീരത്തു ഇന്നു വല്യ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു പോലീസും ഭക്തജനത എന്നുനടിക്കുന്ന ഗുണ്ടകളുമായി ഏറ്റുമുട്ടലുകള്‍ നടക്കുന്നു. കല്ലേറും ലാത്തിച്ചാര്‍ജും പലേ തവണ നടന്നിരിക്കുന്നു. പലര്‍ക്കും പരുക്കും പറ്റിയിട്ടുണ്ട്.
ഇവിടത്തെ വില്ലന്‍ സ്ത്രീകളുടെ ആര്‍ത്തവമാണ്. ഇന്ത്യയുടെ പരമോന്നത കോടതി വിധിയെഴുതി എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കുന്നതിന് അവകാശമുണ്ടന്ന് . എന്നാല്‍ അതൊന്നും രാഷ്ട്രീയം കളിച്ചു ഭക്തജനതയെ നിയന്ധ്രിക്കുന്ന കള്ളസന്യാസിമാര്‍ക്ക് ബാധകമല്ല.
ഭൂമിദേവി, സീതാദേവി, പാര്‍വതി, ഭദ്രകാളി ഇവരൊന്നും സ്ത്രീകളല്ല ? ഐതിഹ്യങ്ങളിലെ സ്ത്രീകള്‍ ദേവിമാരും ഇന്ന് നമ്മുടെ മുന്നിലുള്ള സ്ത്രീകള്‍ അശുദ്ധരും?
ഏതാനും ദിനങ്ങള്‍ക്കപ്പുറം നാം കണ്ടു കന്യാസ്ത്രിമാര്‍ നീതിലഭിക്കുന്നതിന് സമരം നടത്തുന്നത്. ഹിന്ദുയിസത്തില്‍ മാത്രമല്ല മറ്റു രണ്ടു പ്രധാന മതങ്ങളിലും സ്ത്രീകള്‍ തരംതാഴ്ന്നവര്‍. ഇവിടെയും വില്ലന്‍ ആര്‍ത്തവം.
എല്ലാ മതങ്ങളും മനുഷ്യനെ ചൂഷണം നടത്തുന്നു എന്നതാണു സത്യം.
ഇത് ഓരോ ദിവസവും കേരളത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും വിവരംകെട്ട ഭക്തജനം നേതാക്കളുടെ പാവക്കൂത്തിലെ പാവകളായിമാറിയിരിക്കുന്നു.
ഒരാഴ്ച്ചമുന്‍പ് നാം കത്തോലിക്കാ സഭയിലെ സര്‍ക്കസ്സ് പ്രകടനം കണ്ടു. ഈ ആഴ്ച്ച നമ്മുടെ മുന്നില്‍ ശബരിമലയില്‍ പ്രകടനങ്ങള്‍ തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയക്കാരും പലേ വേഷങ്ങളണിഞ്ഞു രംഗത്തിറങ്ങിയിട്ടുണ്ട്.
സ്ത്രീകളുടെ മേലുള്ള പുരുഷ മേധാവിത്തംഎന്നവസാനിക്കും? സുപ്രീം കോടതി വിധി എഴുതി സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് തുല്ല്യ അവകാശമുണ്ടെന്ന്.
ആരാണ് ഈ രാജ്യം ഭരിക്കുന്നത്? ഗവന്മെന്റൊ അതോ മത തീവ്ര വാദികളോ?

Join WhatsApp News
വിദ്യാധരൻ 2018-10-18 23:16:49
അയ്യപ്പ ഭക്തന്മാർക്കും ട്രമ്പിനും  രോഗം ഒന്നു തന്നെ 
സ്ത്രീകളവർക്ക് തരം താണ വർഗ്ഗമെന്നും 
പുരുഷാധീശത്വത്തിൻ ബിംബമായിരിക്കുന്നു,   
ശബരിമലയിൽ , അയ്യപ്പൻ  നിശബ്ദനായ് 
ട്രമ്പിന്റെ രോഗം ജന്മസിദ്ധമാണെന്നാൽ
അയ്യപ്പന്റെമേൽ അത് അടിച്ചേൽപ്പിച്ചതാ 
കല്ലിൽ കൊത്തിവച്ച അയ്യപ്പൻ വെറും പാവം 
സ്ത്രീകളെ   ഒരിക്കലും  അവമാനിക്കില്ലവൻ 
ട്രമ്പിനെ പോലുള്ളയ്യപ്പന്മാർ  മലയ്ക്ക് പോയീടുകിൽ 
അവിടെ സ്ത്രീകളുടെ കാര്യം അവതാളത്തിൽ 
സാക്ഷരത്വത്തിൽ കൈരളി മുന്നിലാണെങ്കിലും 
ബോധം തൊട്ടു തീണ്ടിട്ടിലൊരുത്തനെ പോലും
മതവും രാഷ്ട്രീയക്കാരും കറക്കുന്ന് ജനങ്ങളെ 
അജ്ഞതയുടെ ഗുഹയ്ക്കുള്ളിൽ ഇട്ട് പൂട്ടുന്നു 
സ്വതന്ത്രമായി ചിന്തിക്കാൻ കഴിവില്ലാതെ ജനം 
മുഴു ഭ്രാന്തരായി ചുറ്റി കറങ്ങിടുന്നു നാട്ടിൽ 
നശിപ്പിക്കുന്നു  പൊതുമുതൽ സ്ത്രീകളെ മർദ്ദിക്കുന്നു
ചെത്തില പട്ടികളെ പോലെ അലയുന്നെങ്ങും 
മുടിക്കെട്ടിൽ കുറുവടി വടിവാള് വെട്ടുകത്തി 
കലികേറി അയ്യപ്പന്മാർ ശരണം വിളിച്ചിടുന്നു 
'തല വെട്ടും സ്ത്രീകളുടെ, അയ്യപ്പാ,  ഞങ്ങൾ തീർച്ച 
 കാത്തിടും നിന്റെ ബ്രഹ്മചര്യം ജീവൻ വച്ചും  ഞങ്ങൾ'
ഇതുപോലെ ചൊല്ലി ജനം മുഴുഭ്രാന്ത് മൂത്തു നാട്ടിൽ 
നശിപ്പിക്കുന്നു സർവ്വോം  ലങ്കാ ദഹനംപോലെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക