Image

മലകയറിയ യുവതികള്‍ കനത്ത പ്രതിഷേധത്തില്‍ മടങ്ങി

Published on 19 October, 2018
മലകയറിയ യുവതികള്‍ കനത്ത പ്രതിഷേധത്തില്‍ മടങ്ങി
ശബരിമല: മലകയറി സന്നിധാനത്തെ നടപ്പന്തല്‍ വരെയെത്തിയ രണ്ട് വനിതകളെ കനത്ത പ്രതിഷേധത്തെത്തുടര്‍ത്ത് തിരിച്ചിറക്കി വിട്ടു. മോജോ ടി.വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറും അവതാരികയുമായ കവിത ജക്കാലയും ബി.എസ്.എന്‍.എല്‍ ജീവനക്കാരിയും മോഡലും ആക്ടിവിസ്റ്റുമായ കൊച്ചി സ്വദേശി രഹ്‌ന ഫാത്തിമയുമാണ് പോലീസ് വലയത്തില്‍ മലയിറങ്ങിയത്. വിശ്വാസ ലംഘനമുണ്ടാകരുതെന്ന് സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയെന്ന് ഐ.ജി ശ്രീജിത്ത് അറിയിച്ചു. അതേതുടര്‍ന്നാണ് യുവതികളെ അനുനയിപ്പിച്ച് തിരിച്ചിറക്കിയത്. ആചാര ലംഘനം നടന്നാല്‍ നടയടച്ചുപൂട്ടുമെന്ന നിലപാടില്‍ തന്ത്രി ഉറച്ചു നില്‍ക്കുകയും ചെയ്തു. കൂടാതെ ക്ഷേത്രത്തിലെ പരികര്‍മികള്‍ പൂജാദികാര്യങ്ങള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കുകയുണ്ടായി.

ഇക്കാര്യങ്ങളെല്ലാം യുവതികളെ അറിയിച്ചപ്പോള്‍ അവര്‍ തിരിച്ചുപോകാനുള്ള സന്നദ്ധത അറിയിച്ചെന്നാണ് ഐ.ജി ശ്രീജിത്ത് പറയുന്നത്. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് യുവതികള്‍ തങ്ങളോട് പങ്കുവെച്ചത്. ഇവര്‍ക്ക് യാതൊരു പരുക്കുമേല്‍പ്പിക്കാതെ തിരികെയെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെയാണ് രഹ്‌ന ഫാത്തിമയും ആന്ധ്രപ്രദേശില്‍ നിന്നുള്ള കവിതയും മല കയറാനെത്തിയത്. പൊലീസ് അകമ്പടിയിലാണ് ഇവര്‍ നടപ്പന്തല്‍ വരെയെത്തിയത്. ഇവര്‍ക്ക് സുരക്ഷ നല്‍കിയെന്നല്ലാതെ പൊലീസ് നിര്‍ബന്ധിച്ച ഇവരെ കൊണ്ടുവന്നത്. പരമ്പരാഗത പാത വഴിയായിരുന്നു ഇവരെ നടപ്പന്തലില്‍ എത്തിച്ചത്.

 ഇവിടെ വരുന്ന തൊഴാന്‍ വരുന്ന സ്ത്രീകളെ തൊഴീക്കാന്‍ ശ്രമിക്കുകയെന്ന നിയമപരമായ ദൗത്യം പൊലീസിനുണ്ട്. അതിന് ശ്രമിക്കുകയാണ് തങ്ങള്‍ ചെയ്തത്. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതോടെ തിരിച്ചുപോകണമെന്ന നിലപാട് യുവതികള്‍ തന്നെ അറിയിച്ചു. അവരെയും കൊണ്ട് ഞങ്ങള്‍ തിരിച്ചിറങ്ങുകയാണെന്നും ഐ.ജി വ്യക്തമാക്കി. ശബരിമല സന്നിധാനത്ത് നിന്നും സ്ത്രീകളെ പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് മുന്നറിയിപ്പു നല്‍കിയിരുന്നു. യുവതികള്‍ എത്തിയതോടെ പൂജകള്‍ നിര്‍ത്തിവച്ച് മേല്‍ ശാന്തിമാരുടെ പരികര്‍മികള്‍ പതിനെട്ടാംപടിക്ക് താഴെ ശരണം വിളികളോടെ സമരം നടത്തുകയും ചെയ്തിരുന്നു. 

മലകയറിയ യുവതികള്‍ കനത്ത പ്രതിഷേധത്തില്‍ മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക