സിനിമാ താരങ്ങളായ
ദിലീപിനും കാവ്യ മാധവനും പെണ്‍കുഞ്ഞ് പിറന്നു. ദിലീപ് തന്റെ ഫെയ്സ്ബുക്ക്
പേജിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കുടുംബത്തില്‍ ഒരു കഞ്ഞതിഥി
വന്നതിന്റെ സന്തോഷത്തിലാണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്നും ദിലീപ്
ഫെയ്സ്ബുക്കില്‍ കുറിച്ചു.
'പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ
കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു. അമ്മയും
കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും
ഞങ്ങള്‍ക്കൊപ്പമുണ്ടാവണം' ദിലീപ് തന്റെ കുറിപ്പില്‍ പറഞ്ഞു.
കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ബേബി ഷവര്‍ പാര്‍ട്ടിയുടെ ഫോട്ടോ
പുറത്ത് വന്നതോടെ താരദമ്പതികളായ കാവ്യയ്ക്കും ദിലീപിനും ആശംസകളുമായി
ആരാധകരെത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല