Image

സായിദ്‌ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്‌ഖ്‌ നഹ്യാന്‍ ബിന്‍ സായിദുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

Published on 19 October, 2018
സായിദ്‌ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്‌ഖ്‌ നഹ്യാന്‍ ബിന്‍ സായിദുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
സായിദ്‌ ഫൗണ്ടേഷന്‍ ചെയര്‍മാന്‍
ഷെയ്‌ഖ്‌ നഹ്യാന്‍ ബിന്‍ സായിദുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
ജീവകാരുണ്യ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന യുഎഇയിലെ സര്‍ക്കാര്‍ സംവിധാനമാണ്‌ സായിദ്‌ ഫൗണ്ടേഷന്‍.

കേരളത്തിലെ പ്രളയദുരിതകാലത്ത്‌ സായിദ്‌ ഫൗണ്ടേഷന്‍ നല്‍കിയ സഹായങ്ങള്‍ക്ക്‌ മുഖ്യമന്ത്രി നന്ദി അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച്‌ അദ്ദേഹം വിശദീകരിച്ചു.

കേരളത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഷെയ്‌ഖ്‌ നഹ്യാന ബിന്‍ സായിദ്‌ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന്‌ അറിയിച്ചു.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ ഷെയ്‌ഖ്‌ നഹ്യാന്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി.
കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം ഷെയ്‌ഖ്‌ നഹ്യാന്‍ സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക