Image

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി

Published on 20 October, 2018
രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി
പത്തനംതിട്ട: ശബരിമല തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട ഫസ്റ്റ്‌ ക്ലാസ്‌ കോടതിയാണ്‌ ജാമ്യാപേക്ഷ തള്ളിയത്‌. കേസ്‌ തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.

കൊട്ടാരക്കര സബ്‌ ജയിലിലാണ്‌ രാഹുല്‍ ഈശ്വര്‍ ഇപ്പോഴുള്ളത്‌. 14ദിവസത്തേക്കായിരുന്നു അദ്ദേഹത്തെ റിമാന്‍ഡ്‌ ചെയ്‌തത്‌.

നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ്‌ രാഹുലിനെതിരെ കേസെടുത്തത്‌.

ബുധനാഴ്‌ചയാണ്‌ സന്നിധാനത്തുനിന്നും രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്‌തത്‌. രാഹുല്‍ ഈശ്വറിനു പുറമേ അക്രമത്തില്‍ പങ്കാളിയായ 38 പേരെക്കൂടി പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു.
Join WhatsApp News
കീലേരി ഗോപാലൻ 2018-10-20 13:54:14
അകത്ത്  കിടക്കാൻ എന്ത്കൊണ്ടും യോഗ്യനാണ്.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക