Image

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് മര്‍ത്ത മറിയം സമാജം വാര്‍ഷിക കോണ്‍ഫ്രന്‍സ് 2018 വന്‍ വിജയം

ഡോ. അമ്മു പൗലോസ് Published on 20 October, 2018
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ്  മര്‍ത്ത മറിയം സമാജം വാര്‍ഷിക കോണ്‍ഫ്രന്‍സ് 2018 വന്‍ വിജയം
ഫിലഡല്‍ഫിയ: മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ വാര്‍ഷിക കോണ്‍ഫ്രന്‍സ് ചരിത്ര വിജയമായി. ഒക്ടോബര്‍ 13ാം തീയതി ശനിയാഴ്ച ഫില!ഡല്‍ഫിയയിലെ  അണ്‍റു സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടന്ന കോണ്‍ഫ്രന്‍സില്‍  ബോസ്റ്റന്‍ മുതല്‍ നോര്‍ത്തു കരോലിനയിലെ റാലിവരെ വ്യാപിച്ചുകിടക്കുന്ന ഭദ്രാസനത്തിലെ 45 ഇടവകകളില്‍നിന്നുമായി   കേരളത്തനിമയില്‍   വസ്ത്രമണിഞ്ഞെത്തിയ   600 ഓളം വനിതകളും, നിരവധി വൈദികരും കോണ്‍ഫ്രന്‍സില്‍  വിവിധ നിലകളില്‍ സേവനമനുഷ്ഠിക്കാനെത്തിച്ചേര്‍ന്നവരുമായ ഒരു വലിയ ഒരു ജനാവലി   സന്നിഹിതരായിരുന്നു.

ഗായകസംഘം ആലപിച്ച  സ്വീകരണഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇടവകമെത്രാപ്പോലീത്ത അഭി. സഖറിയാ മാര്‍ നിക്കോളോവോസ്, വൈദികര്‍, കൗണ്‍സില്‍ അംഗങ്ങള്‍, കമ്മിറ്റി അംഗങ്ങള്‍, മര്‍ത്ത മറിയം വനിതാ സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഏറിയാ കോ ഓര്‍ഡിനേറ്റര്‍മാര്‍, പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തിലേക്ക് ആനയിക്കപ്പെട്ടു.  മൂന്നാം മണിയുടെ പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. വിവിധതലങ്ങളില്‍ ഈ ആത്മീയ പ്രസ്ഥാനത്ത ഏകോപിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച   റവ. ഫാ. സണ്ണി ജോസഫ്, 600 ല്‍പരം  വനിതകളെ സമ്മേളനത്തിനെത്തിച്ചതിന്റെ സൂത്രധാരത്വം വഹിച്ച മര്‍ത്തമറിയം വനിതാ സമാജം ജനറല്‍ സെക്രട്ടറി ശ്രീമതി ശാന്താ വര്‍ഗീസ് എന്നിവര്‍ ഏവര്‍ക്കും സ്വാഗതം അരുളി. ഇടവക മെത്രാപ്പോലീത്ത അഭി. സഖറിയാ മാര്‍ നിക്കോളോവോസ് , വൈസ് പ്രസി!ഡന്റ് ഫാ. സണ്ണി ജോസഫ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്  നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഭദ്രദീപം തെളിയിച്ചു. അഭിവന്ദ്യ തിരുമേനി തന്റെ അധ്യക്ഷ പ്രസംഗത്തെത്തുടര്‍ന്ന് കോണ്‍ഫ്രന്‍സ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രാസംഗികനായിരുന്ന റവ. ഫാ. തോമസ് മാത്യു കോണ്‍ഫ്രന്‍സ് വിഷയമായ '   നിങ്ങള്‍ എന്നെ അന്വേഷിക്കും;  പൂര്‍ണ്ണ ഹൃദയത്തോടെ  അന്വേഷിക്കുമ്പോള്‍  നിങ്ങള്‍  എന്നെ കണ്ടെത്തും. '  (യിരെമ്യാവ്, 29: 13) എന്ന വേദഭാഗത്ത അധികരിച്ചു നടത്തിയ പ്രഭാഷണം അറിവിന്റെ രത്‌നഖനിയായി ശ്രോതാക്കള്‍ക്ക് അനുഭവപ്പെട്ടു.

   ഭദ്രാസന ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ ഡോ. അമ്മു പൗലോസ്   ഇന്ത്യയിലും അമേരിക്കയിലുമായി ഭദ്രാസനം   ഈ  വര്‍ഷം   നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.  ജീവിതത്തില്‍ പല  പ്രതിസന്ധികളാല്‍ ക്ലേശമനുഭവിക്കുന്നവരും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുമായ ആളുകളുടെയിടയില്‍ ആശ്വാസത്തിറെ ചെറുദീപം തെളിയിക്കുവാനായത് ചാരിതാര്‍ത്ഥ്യജനകമാണെന്നും  ഡോ. അമ്മു പൗലോസ് പറഞ്ഞു. കേരളത്തില്‍ സംഭവിച്ച അഭൂതപൂര്‍വ്വമായ ജലപ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി ഭദ്രാസനം നടത്തിയ പ്രവര്‍ത്തനങ്ങളും സദസ്സുമായി പങ്കിട്ടു. 

ഏഞഛണ  പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ശ്രീമതി പിന്‍സി ജോയി  സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും   യുവതികളുടെയിടയില്‍   വര്‍ദ്ധിച്ചുവരുന്നതും   ശ്രദ്ധിക്കപ്പെടാത്തതുമായ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം നല്‍കുകയും ചെയ്തു. ഗുരുതരമായി മാറിക്കൊണ്ടിരിക്കുന്ന ഈ വിഷയത്തില്‍ ഗ്രോ മിനിസ്ട്രി നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും  പിന്‍സി ജോയി    സംസാരിച്ചു. കൂടുതല്‍ യുവതികള്‍ ഗ്രോ യുടെ ഭാഗമാകണമെന്നും ഈ രംഗത്ത് ക്രിയത്മകമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും   ശ്രീമതി പിന്‍സി ജോയി  എടുത്തു പറഞ്ഞു.  

ശ്രീമതി മേരി എണ്ണശ്ശേരിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ദിവ്യബോധന,  നേതൃത്വ പരിശീലന ക്ലാസുകളില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള  സര്‍ട്ടിഫിക്കറ്റുകള്‍ ഇടവക മെത്രാപ്പോലീത്താ വിതരണം ചെയ്തു. റവ. ഫാ. സുജിത് തോമസാണ് ഈ സംരംഭത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്നത്.

 ഫണ്ട് റെയിസിങ് നറുക്കെടുപ്പായിരുന്നു അടുത്തയിനം. റാഫിളിലൂടെ 32000 ഡോളര്‍ സമാഹരിക്കുവാനായിയെന്നും ഈ തുകയുടെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാകും വിനിയോഗിക്കുകയെന്നും മര്‍ത്ത മറിയം സമാജം ട്രഷറര്‍ ശ്രീമതി ലിസി ഫിലിപ്പ് അറിയിച്ചു. ഏറ്റവും കൂടുതല്‍ റാഫിള്‍   ടിക്കറ്റുകള്‍ വിറ്റത്  ഫില!ഡല്‍ഫിയയിലെ  അണ്‍റു സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആയിരുന്നു.   രണ്ടാം സ്ഥാനം സെന്റ് ജോര്‍ജ് ചര്‍ച്ച് പോര്‍ട്ട് ചെസ്റ്ററും മൂന്നാം സ്ഥാനം വെസ്റ്റ് സെവില്‍ സെന്റ് മേരീസ് ചര്‍ച്ചും സെന്റ് തോമസ് ചര്‍ച്ച് യോങ്കേഴ്‌സും പങ്കിട്ടു. വിജയികളായ പള്ളികള്‍ക്ക് പ്രശംസാ ഫലകങ്ങള്‍ സമ്മാനിക്കപ്പെട്ടു.   നറുക്കെടുപ്പില്‍  ഒന്നാം സമ്മാനമായ 16 ഗ്രാം സ്വര്‍ണ്ണം ഫില!ഡല്‍ഫിയയിലെ  അണ്‍റു സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമായ വിന്‍സി ജോസഫിനു ലഭിച്ചു.രണ്ടാം സമ്മാനമായ 8 ഗ്രാം സ്വര്‍ണ്ണം    ഫില!ഡല്‍ഫിയയിലെ  അണ്‍റു സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമായ കോശി ഡാനിയേലിനും മൂന്നാം സമ്മാനമായ 250 ഡോളര്‍  സെന്റ് മേരീസ് ചര്‍ച്ച് പെന്‍സില്‍വേനിയ അംഗം ജിന്‍സി ജോയിയും നേടി. 

2019 മെയ് 3 മുതല്‍ 5 വരെ തീയതികളില്‍ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍വെച്ച് നടത്തപ്പെടുന്ന മര്‍ത്തമറിയം സമാജം റിട്രീറ്റിന്റെ കിക്കോഫും നടത്തപ്പെട്ടു. ഏതാനും ആളുകള്‍  മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 2019 ലെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് ഭാരവാഹികള്‍ സദസ്സിനെ അഭിസംബോധന ചെയ്യുകയും  . പ്രീ രജിസ്‌ട്രേഷന്‍, ഏര്‍ലി രജിസ്‌ട്രേഷന്‍ എന്നിവയുടെ  വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയും. സന്നിഹിതരായിരുന്ന വൈദികര്‍ക്കെല്ലാം പ്രീ രജിസ്‌ട്രേഷന്‍ അപേക്ഷാ ഫോറങ്ങള്‍ വിതരണം ചെയ്യുകയും  ചെയ്തു. 

  റവ. ഫാ. സണ്ണി ജോസഫിനെ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് കോ ഓര്‍ഡിനേറ്ററായും റവ. ഫാ. എബി പൗലോസിനെ മര്‍ത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റായും  ഇടവകമെത്രാപ്പോലീത്ത അഭി. സഖറിയാ മാര്‍ നിക്കോളോവോസ് നിയമിച്ചതായി അറിയിച്ചു.  മര്‍ത്തമറിയം വനിതാ സമാജത്തിനു നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ച് റവ. ഫാ. സണ്ണി ജോസഫിനെ പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനത്തോടൊപ്പം  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സ്‌തോത്രകാഴ്ച എടുകയും അതില്‍ എല്ലാവരും നിര്‍ല്ലോഭം സഹകരിക്കുകയും ഒരു നല്ല തുക സമാഹരിക്കുകയും ചെയ്തു.( 2000). 
 മര്‍ത്തമറിയം വനിതാ സമാജം സെക്രട്ടറി ശ്രീമതി ശാന്താ വര്‍ഗീസ് ഏവര്‍ക്കും നന്ദി അര്‍പ്പിച്ചതോടെ രാവിലത്തെ സെഷന്‍  സമാപിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.

 ഉച്ചയ്ക്കുശേഷം   മര്‍ത്തമറിയം വനിതാസമാജത്തിന്റെ വാര്‍ഷിക കോണ്‍ഫ്രന്‍സിലെ മറ്റൊരു പ്രധാന ഇനമായ  ബൈബിള്‍ ക്വിസ്   അരങ്ങേറി. യിരെമ്യാവ് പ്രവാചന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പ്രശ്‌നോത്തരി അവതരിപ്പിച്ചത് സിറക്ക്യൂസില്‍ നിന്നും എത്തിയ ശ്രീ ചെറിയാന്‍ പെരുമാളായിരുന്നു. റവ. ഡീക്കന്‍ ബോബി വര്‍ഗീസ് ടൈം കീപ്പറായി സഹായിച്ചു. 30 ഇടവകകള്‍ ക്വിസില്‍ സംബന്ധിച്ചു. ആദ്യ റൗണ്ടില്‍    25 ചോദ്യങ്ങളില്‍ 21 എണ്ണം ശരിയായി ലഭിച്ച 6 ടീമുകള്‍ രണ്ടും മൂന്നും റൗണ്ടുകളില്‍ മത്സരിക്കുകയും  അതിലൂടെ   വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സെന്റ് ഗ്രീഗോറിയോസ് ചര്‍ച്ച് ക്ലിഫ്റ്റന്‍,  ന്യൂജേഴ്‌സി ഒന്നാം സ്ഥാനവും, സെന്റ് മേരീസ് ചര്‍ച്ച് ജാക്‌സന്‍ ഹൈറ്റ്‌സ്,ന്യൂയോര്‍ക്ക്,   സെന്റ് ഗ്രീഗോറിയോസ് ചര്‍ച്ച് ബെന്‍സേലം പെന്‍സില്‍വേനിയ, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, അണ്‍റു പെന്‍സില്‍വേനിയ  എന്നിവര്‍ രണ്ടാം സ്ഥാനങ്ങളും, സെന്റ് മേരീസ് ചര്‍ച്ച്, സഫേണ്‍, ന്യൂയോര്‍ക്ക്, സെന്റ് മേരീസ് ചര്‍ച്ച്, ലിന്‍ഡന്‍, ന്യൂജേഴ്‌സി എന്നിവര്‍ മൂന്നാം സ്ഥാനങ്ങളും പങ്കുവെച്ചു. വിജയികളായ ടീമുകള്‍  ഇടവക മെത്രാപ്പോലീത്തയില്‍നിന്നും ട്രോഫികള്‍ ഏറ്റുവാങ്ങി. കൃതജ്ഞതാ പ്രകാശനത്തോടെ ഈ വര്‍ഷത്തെ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക കോണ്‍ഫ്രന്‍സിനു തിരശ്ശീല വീണു.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ്  മര്‍ത്ത മറിയം സമാജം വാര്‍ഷിക കോണ്‍ഫ്രന്‍സ് 2018 വന്‍ വിജയംനോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ്  മര്‍ത്ത മറിയം സമാജം വാര്‍ഷിക കോണ്‍ഫ്രന്‍സ് 2018 വന്‍ വിജയംനോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ്  മര്‍ത്ത മറിയം സമാജം വാര്‍ഷിക കോണ്‍ഫ്രന്‍സ് 2018 വന്‍ വിജയംനോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ്  മര്‍ത്ത മറിയം സമാജം വാര്‍ഷിക കോണ്‍ഫ്രന്‍സ് 2018 വന്‍ വിജയംനോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ്  മര്‍ത്ത മറിയം സമാജം വാര്‍ഷിക കോണ്‍ഫ്രന്‍സ് 2018 വന്‍ വിജയംനോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ്  മര്‍ത്ത മറിയം സമാജം വാര്‍ഷിക കോണ്‍ഫ്രന്‍സ് 2018 വന്‍ വിജയംനോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ്  മര്‍ത്ത മറിയം സമാജം വാര്‍ഷിക കോണ്‍ഫ്രന്‍സ് 2018 വന്‍ വിജയംനോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ്  മര്‍ത്ത മറിയം സമാജം വാര്‍ഷിക കോണ്‍ഫ്രന്‍സ് 2018 വന്‍ വിജയംനോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ്  മര്‍ത്ത മറിയം സമാജം വാര്‍ഷിക കോണ്‍ഫ്രന്‍സ് 2018 വന്‍ വിജയംനോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ്  മര്‍ത്ത മറിയം സമാജം വാര്‍ഷിക കോണ്‍ഫ്രന്‍സ് 2018 വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക