Image

സന്നിധാനത്തേക്ക്‌ പോകണമെന്ന നിലപാടിലുറച്ച്‌ യുവതി ; പോലിസ്‌ സുരക്ഷയില്‍ യുവതിയെ കൊണ്ട്‌ പോകുമെന്ന്‌ സൂചന

Published on 20 October, 2018
സന്നിധാനത്തേക്ക്‌ പോകണമെന്ന നിലപാടിലുറച്ച്‌ യുവതി ;  പോലിസ്‌ സുരക്ഷയില്‍ യുവതിയെ കൊണ്ട്‌ പോകുമെന്ന്‌ സൂചന

പമ്പ : മല കയറാന്‍ പമ്പയില്‍ എത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ദളിത്‌ മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ മഞ്‌ജുവിനോട്‌ പിന്മാറണമെന്ന്‌ പോലീസ്‌ ആവശ്യപ്പെട്ടു. എന്നാല്‍ സന്നിധാനത്തേക്ക്‌ പോകണമെന്ന നിലപാടില്‍ യുവതി ഉറച്ച്‌ നില്‍ക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്‌. പോലിസ്‌ സുരക്ഷയില്‍ യുവതിയെ കൊണ്ട്‌ പോകുമെന്ന്‌ സൂചന. അതേസമയം യുവതി പ്രവേശനത്തെ കുറിച്ച്‌ അന്വേഷിച്ച്‌ പറയാമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
Join WhatsApp News
വിദ്യാധരൻ 2018-10-20 10:08:59
ആചാര ചങ്ങലയിൽ ബന്ധിതരായി ഒട്ടേറെ 
നാരികൾ സ്വാതന്ത്യം  തള്ളി കളഞ്ഞിടുമ്പോൾ 
നിനക്ക് ഞാൻ ഏകുന്നു അഭിവാദനം മഞ്ജുളെ 
പോവുക പോയി നീ നിന്റെ ദേവനെ ദർശിച്ചിടു 
പോവുന്നേൽ പോവട്ടെ ശാസ്താവിൻ ബ്രഹ്മചര്യം 
അങ്ങേരും സ്വാതന്ത്യ സുഖം നുകർന്നിടട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക