Image

കഷോഗി ചോദ്യങ്ങള്‍ അവശേഷിക്കുന്നു? (ബി ജോണ്‍ കുന്തറ)

Published on 20 October, 2018
 കഷോഗി ചോദ്യങ്ങള്‍ അവശേഷിക്കുന്നു? (ബി ജോണ്‍ കുന്തറ)
സൗദി രാജഭരണം ചെയ്ത അതിക്രമണത്തില്‍ നിന്നും തടിതപ്പുന്നതിനും ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ നല്ലപിള്ള ചമയുന്നതിനും വീണിടത്തു കിടന്നുരുളുകയാണ്. ഈ ദാരുണ കൊലപാതകം നടന്നത് സൗദി അറേബ്യയുടെ അതിര്‍ത്തിക്കുള്ളിലല്ല മറ്റൊരു രാജ്യത്ത്. രാജ്യത്തിനുള്ളില്‍ സാധാരണ നടക്കുന്ന ശത്രു സംഹാരം ഇവര്‍ വൈദേശികമാക്കിയിരിക്കുന്നു റഷ്യ ആയിരിക്കും ഇവരുടെ ഗുരുക്കള്‍.

ശെരിയായിരിക്കാം ഒരു രാജ്യത്തെ വിദേശ എംബസ്സികള്‍ ഓരോ വിദേശ രാജ്യത്തിന്‍റ്റെയും തദ്ദേശ പരമാധികാര പരിധിക്കുള്ളിലാണ് എന്നിരുന്നാല്‍ ത്തന്നെയും അവിടെ എന്തു തോന്യാസം വേണമെങ്കിലും കാട്ടാം എന്ന അധികാരം ആര്‍ക്കുമില്ല.

സൗദി ഭരണ കര്‍ത്താക്കള്‍, ഏതാനും ഉദ്യോഗസ്ഥരുടെമേല്‍ ഈ കുറ്റം കെട്ടിവയ്ക്കുന്നതിനു ശ്രമിക്കുകയാണ്. സൗദിപോലുള്ള നിഗൂഢതയില്‍ വാര്‍ത്തുവയ്ച്ചിരിക്കുന്ന രാജ്യങ്ങളില്‍ എന്തും നടക്കും പൊതുജനങ്ങള്‍ അടിമകളാണല്ലോ.

ഉദ്യോഗസ്ഥര്‍ രാജാവിന്‍റ്റെ വിഴുപ്പു ചുമക്കും വേറേ രക്ഷയൊന്നുമിവര്‍ക്കില്ല. ഏതാനുംപേര്‍ക്ക് ഇതിനെച്ചൊല്ലി കൊലക്കയറും കിട്ടും കുഴപ്പമില്ല ഈ ബലിയാടുകളുടെ കുടുംബം സംരക്ഷിക്കപ്പെടും. മിഡിലീസ്റ്റില്‍ കേള്‍ക്കുന്ന ആത്മഹത്യ ബോമ്പേഴ്‌സും ഇവരുടെ ഗണത്തില്‍ പ്പെടും നേതാവിന്‍റ്റെ ആജ്ഞയില്‍ സ്വജീവന്‍ വെടിയുക.

സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ ഒരീച്ച പറക്കുന്നതു തന്നെ രാജാവിന്‍റ്റെ അനുവാദത്തിലാണ്. അവിടെ ഏതാനും തന്നിഷ്ട കൊലയാളികള്‍ ആ രാജ്യത്തില്‍നിന്നും വിമാനങ്ങളില്‍ പറന്നു മറ്റൊരു രാജ്യത്തെത്തി അവിടെ ഉറവിട്ടരാജ്യത്തിന്‍റ്റെ എംബസ്സിയില്‍ കയറി ഒരു വ്യക്തിയെ അപായപ്പെടുത്തുന്നു. ഇതൊന്നും സൗദി ഭരണകര്‍ത്താക്കള്‍ അറിഞ്ഞില്ല.

പത്രപ്രവര്‍ത്തകന്‍ കഷോഗി ഈസ്റ്റാംബൂളിലുള്ള സൗദിഎംബസ്സിയില്‍ അയാളുടെ വിവാഹത്തെ ബന്ധപ്പെടുത്തിയുള്ള എന്തോ പേപ്പേഴ്‌സ് കിട്ടുന്നതിനു പോയി അവിടെ എംബസ്സി ഉദോഗസ്ഥരുമായി മല്‍പ്പിടുത്തം നടന്നു അതില്‍ അയാള്‍ കൊല്ലപ്പെട്ടു. നാമെല്ലാം ഏതോ മിഥ്യാലോകത്തില്‍ ജീവിക്കുന്നു എന്നാണോ ഇവരുടെ ചിന്ത? പണമെടുത്തെറിഞ്ഞു അമേരിക്കയേയും മറ്റു രാജ്യങ്ങളേയും കയ്യിലെടുക്കാം എന്നായിരിക്കും രാജകുമാരന്‍റ്റെ വിചാരം?

ഇതൊരപകട മരണമായിരുന്നെങ്കില്‍ മരണപ്പെട്ട ആളിന്‍റ്റെ മൃതദേഹമെവിടെ? എന്തുകൊണ്ട് ഈ വിവരം ആതിഥേയ രാജ്യമായ തുര്‍ക്കി ഭരണകൂടത്തെ അറിയിച്ചില്ല? ഇന്നും കഷോഗിയുടെ ശരീരമെവിടെ എന്ന ചോദ്യീ അവശേഷിക്കുന്നു.

ഇവിടെ സൗദി ഭരണകൂടം നല്‍കുന്ന ഒരുത്തരത്തിലും സത്യസന്ധതയില്ല. സൗദി ഭരണകൂടം ഇവിടെ ചൂതാടുന്നത് തങ്ങളുടെ കണക്കില്ലാത്ത സമ്പത്തും പിന്നെ മിഡിലീസ്റ്റിലുള്ള അവരുടെ ആധിപത്യവും ഇറാനും സൗദിയുമായുള്ള വിരോധം അമേരിക്കയെ ഈ സംഭവത്തില്‍ പൊടുന്നനവെ ഒരു നടപടി എടുക്കുന്നതിന് താമസിപ്പിക്കുന്നു.

യൂസ് കോണ്‍ഗ്രസ്സും പ്രസിഡന്‍റ്റും ചേര്‍ന്ന് മറ്റു വിവാദങ്ങള്‍ അവസാനിപ്പിച്ചു സൗദി നടത്തിയ ഈ ദാരുണ മൃഗീയ പ്രവര്‍ത്തിക്ക് തക്കതായ മറുപടി നല്‍കണം.
Join WhatsApp News
CID Moosa 2018-10-20 23:01:04
കഷോഗിയെ കഷണിച്ച ശേഷം ശരീര ഭാഗങ്ങൾ കിട്ടാനില്ലെങ്കിൽ പിന്നെ അവശേഷിച്ച ചോദ്യങ്ങളുമായി തൃപ്തിപ്പെടാം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക