Image

മതേതരത്വം മരണമണി മുഴങ്ങുന്നുവോ? ജനസന്പര്‍ക്ക പരിപാടി തിങ്കളാഴ്ച മുതല്‍

Published on 20 October, 2018
മതേതരത്വം മരണമണി മുഴങ്ങുന്നുവോ? ജനസന്പര്‍ക്ക പരിപാടി തിങ്കളാഴ്ച മുതല്‍

കുവൈത്ത്: 'മതേതരത്വം മരണമണി മുഴങ്ങുന്നുവോ' എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി ഒക്ടോബര്‍ 26 ന് (വെള്ളി) സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തിന്റെ പ്രചാരണ ഭാഗമായി ജനസന്പര്‍ക്ക പരിപാടി തിങ്കളാഴ്ച ആരംഭിക്കുമെന്ന് സ്വാഗത സംഘ കണ്‍വീനര്‍സിദ്ധീഖ് മദനിയും പബ്ലിസിറ്റി കണ്‍വീനര്‍ അയ്യൂബ് ഖാനും അറിയിച്ചു.

അബാസിയ സെന്‍ട്രല്‍ സ്‌കൂളില്‍ വൈകുന്നേരം 5.30 ന് സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തില്‍ ഹൈക്കോടതി റിട്ട. ജസ്റ്റീസ് ബി. കമാല്‍ പാഷ പങ്കെടുക്കും.

കുവൈത്തിലെ മുഴുവന് മലയാളികളിലേക്കും ബഹുജന സംഗത്തിന്റെ സന്ദേശം കൈമാറാനായി പതിനായിരം ലഘുലേഖയും നോട്ടീസും വിതരണം ചെയ്യും. തിങ്കളാഴ്ച അഹ്മദി ഏരിയ ജനസന്പര്ക്ക പരിപാടിയില് മുവ്വായിരം മലയാളികളിലേക്ക് സന്ദേശം കൈമാറും. പരിപാടിക്ക് ഏരിയ കോഓര്‍ഡിനേറ്റര്‍ ഫിറോസ് ചുങ്കത്തറ നേതൃത്വം നല്കും. 

മുവ്വായിരം മലയാളികളിലേക്ക് സന്ദേശം കൈമാറുന്ന ചൊവ്വാഴ്ച നടക്കുന്ന സിറ്റി ഏരിയ പരിപാടിക്ക് അന്‍വര്‍ സാദത്ത് നേതൃത്വം നല്കും. 

നാലായിരം പേരിലേക്ക് സന്ദേശം എത്തിക്കുന്ന ഫര്‍വാനിയ ഏരിയ പരിപാടി ബുധന്‍, വ്യാഴം ദിവസങ്ങളില്‍നടക്കും. ഏരിയ കോഓര്‍ഡിനേറ്റര് യൂനുസ് സലീം നേതൃത്വം നല്കും. 

ഓരോ ഏരിയയിലേയും ജനസന്പര്ക്ക പരിപാടിക്ക് തെരെഞ്ഞെടുക്കപ്പെട്ട ഐഐസിയുടെ 100 വോളന്റിയര്‍മാര്‍ അണിനിരക്കും.പോസ്റ്റര് ഡേ ചൊവ്വാഴ്ച നടക്കും. 

വിവരങ്ങള്‍ക്ക് 65507714, 97228093, 97562375, 99776124

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക