Image

പുണ്യപുങ്കാവനത്തിലെ ചാത്തനേറ് (കാരൂര്‍ സോമന്‍, ലണ്ടന്‍)

Published on 20 October, 2018
പുണ്യപുങ്കാവനത്തിലെ ചാത്തനേറ് (കാരൂര്‍ സോമന്‍, ലണ്ടന്‍)
മലയാളി സമുഹത്തിന് ഉള്‍ക്കൊള്ളാനാവാത്ത വികാരപ്രകടനങ്ങളാണ് ശബരിമലയില്‍ ഏതാനം ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. പവിത്രമായ ഒരു വന പ്രദേശത്തു് മാധ്യമങ്ങള്‍ക് നേരെ അയ്യപ്പ ഭക്തന്മാര്‍ക് നേരെ നടത്തുന്ന ഈ ചാത്തനേറ് ഏതു രാഷ്ട്രീയ കോമാളികള്‍ നടത്തി രസിച്ചാലും ഇത് കണ്ടിരിക്കുന്ന ലോകമെമ്പാടുമുള്ള മതേതര മലയാളികള്‍ അസ്വസ്ഥരാണ്. മലയാളിയുടെ ആരാധനാപാത്രമായ ശ്രീ അയ്യപ്പനെ വോട്ടു പെട്ടി നിറക്കാന്‍ വേണ്ടി ആരൊക്കെ ബോധപൂര്‍വം വഴിയില്‍ വലിച്ചിട്ടാലും കാലം അവര്‍ക്കു മാപ്പു കൊടുക്കില്ല. നിങ്ങള്‍ക് ലഭിച്ച അല്‍മിയ പ്രേരണ ഇതാണോ? ഓരോ ജീവനിലും ഈ പ്രപഞ്ചശക്തി ഒരാല്‍മാവിനെ പ്രതിഷ്ഠിച്ചിടുണ്ടു. ആ അല്‍മിയ പ്രേരണകള്‍ ശാന്തിയും സമാധാനവുമാണ്. ഭരണപക്ഷവും പ്രതിപക്ഷവും അവിടെക്കായിരിന്നു സഞ്ചരിക്കേണ്ടത്. അവിടെ എല്ലാ അന്തരങ്ങളും, വിശ്വാസവും അവിശ്വാസവും അവസാനിക്കുമായിരിന്നു. ഇതിലൂടെ നിങ്ങളുടെ ആജ്ഞ, അജ്ഞത, ആഗ്രഹം ലോകം കണ്ടു. ഇപ്പോള്‍ കാണുന്നത് കാളവണ്ടിയുഗത്തിലെ ജീര്‍ണ്ണിച്ച സംസ്കാരമാണ്. പൂങ്കാവനം ചാത്തനേറുകാരുടെ അധിനിവേശാകേന്ദ്രമാക്കരുത്.

ആധുനികത കടന്നു ചെല്ലുന്നത് അന്ധവിശ്വാസങ്ങളെ അന്ധകാരശക്തികളെ അകറ്റാനാണ്. നാഗ്പൂരില്‍ ഒരു നക്ഷത്രവനമുണ്ട്. അവിടുത്തെ കുറെ മനുഷ്യരുടെ ജന്മനക്ഷത്രങ്ങള്‍ തിരുമാനിക്കുന്നത് അവിടെ നട്ടുവളര്‍ത്തിയിരിക്കുന്ന സുന്ദര മരങ്ങളാണ്. നമ്മുടെ ആല്‍മരംപോലെ ആ മരങ്ങളെ അവര്‍ ദൈവതുല്യവുമായി കാണുന്നു. അതിന്റ ഒരു കമ്പുപോലും മുറിക്കില്ല. അത് പാപം എന്ന ആചാരത്തിലാണ്. അവിടെ വൈദുതി എന്ന ശാസ്ത്ര വില്ലന്‍ വെളിച്ചമായി കടന്നു ചെന്നു. ദേവന്മാരും അസുരന്മാരും കോപിക്കുമെന്നും ആചാര മര്യാദകള്‍ ആകെ തകരുമെന്നും ഭക്തജനങ്ങള്‍ ദയനീയമായി വിലപിച്ചു. അവിടെ വെളിച്ചം വീശിയപ്പോള്‍ കൊടുംകാറ്റ് അണഞ്ഞു. മംഗളഗീതങ്ങള്‍ ഉയര്‍ന്നു. ഇന്നവര്‍ പുളകം കൊള്ളുന്നു. അവിടുത്തെ പൂങ്കാവനത്തില്‍ ആരും ചാത്തനായി താവളമടിച്ചില്ല. താല്പര്യമുള്ളവര്‍ താരും തളിരുമണിഞ്ഞു നില്‍ക്കുന്ന അയ്യപ്പന്റ പൂങ്കാവനത്തില്‍ ദുരെ നിന്നെങ്കിലും ഒന്ന് പ്രണമിക്കാന്‍ നമ്മുടെ അമ്മമാരേ, സഹോദരിമാരെ പുരുഷകേസരികള്‍ അനുവദിക്കണം. ഇവിടെ വിദ്യാസമ്പന്നരായ സ്ത്രീകള്‍ പുരുഷന്മാരെ അടയാളപ്പെടുത്തുണ്ട്. സ്‌നേഹനിധിയായ അച്ഛനെ, ഭര്‍ത്താവിനെ എതിര്‍ക്കാന്‍ അവര്‍ വരില്ല. മനസ്സുകൊണ്ട് അവര്‍ നിങ്ങള്‍ക് ഒപ്പമല്ല. അയ്യപ്പന്‍ ഉന്നത കുലജാതനൊന്നുമല്ല. സ്ത്രീകളെ കണ്ടാല്‍ ഒളിച്ചോടില്ല. ഇതിലൂടെ ഇന്ത്യ മതാചാരങ്ങള്‍ക് വളരെ വളക്കൂറുള്ള മണ്ണാണ് എന്ന് തെളിയുന്ന. ആ മണ്ണിന്റെ ചോര ഊറ്റികുടിക്കാന്‍ രാഷ്ടിയകര്‍ കടന്നുവരുന്നു. അങ്ങനെ വിശ്വാസികള്‍ വര്‍ദ്ധിച്ച മത വികാരജീവികളായി മാറുന്നു. അവരെ വിളിക്കേണ്ടത് മതഭ്രാന്തന്മാര്‍ എന്നാണ്. കേരളത്തിലും ഈ വിഷയവുമായി ചില തല്പര സ്വാര്‍ത്ഥന്മാര്‍ മതഭ്രാന്തുമായി ഇറങ്ങിയിട്ടുണ്ട്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്.

ഇവര്‍ കാട്ടില്‍ നിന്നും വരുന്ന കല്ല് ആകാശത്തു നിന്നും വരുന്ന ഉല്‍ക്കയുടെ കഷണമെന്ന് പറയാതിരിക്കുന്നത് മഹാഭാഗ്യ0. ഈ ചാത്തനെറില്‍, ഗുണ്ടവിളയാട്ടത്തില്‍
എത്ര പേരുടെ തലപൊട്ടി എന്നതും എത്രയെത്ര വാഹനങ്ങള്‍ മറ്റ് മാധ്യമ നഷ്ടങ്ങള്‍ വന്നതൊക്കെ ഇതിനു നേതൃത്വ0 നല്‍കിയവരുടെ കൈയില്‍ നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ തയാറാണോ? മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യമാണ് നിത്യവും ഹനിക്കപ്പെടുന്നത്. അയ്യപ്പഭക്തര്‍ എന്ന പേരില്‍ ഈ വനപര്‍വ്വതാരോഹണ സംഘത്തെ ചാത്തനേറ് നടത്താന്‍ അവിടെ എത്തിച്ചത് ഏത് പാര്‍ട്ടിയാണ്.? ഇവരൊക്കെ അമ്പലത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ സമയ0 അടുത്ത വീട്ടിലെ പഴുത്ത മാങ്ങയുള്ള മാവില്‍ എറിയാന്‍ പോയതുകൊണ്ടാണ് ഈ പുണ്യഭൂമിയില്‍ എറിനെത്തിയത്. ഇവരെല്ലാം ഓരൊ മതരാഷ്ട്രീയക്കാരുടെ ഗുണ്ടകളും ചാവേറുകളുമായതിനാലാണ് ഇവര്‍ സമൂഹത്തില്‍ ഈ അഴിഞ്ഞാട്ടം നടത്തുന്നത്. ഇവര്‍ക് പറ്റിയ കേന്ദ്രങ്ങള്‍ വടക്കേ ഇന്ത്യയാണ്. ആ കുട്ടത്തില്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നതുപോലെ കുറെ അഭിനവ സമരനായകന്മാരും അറസ്റ്റുവരിച്ചു ജയിലില്‍ പോയി നിരാഹാരം കിടക്കുന്നവരുമുണ്ടു. കിണറ്റില്‍ മുങ്ങിയാല്‍ കുളത്തില്‍ പൊങ്ങുന്നു ഇവരുടെ ലക്ഷ്യ0 ഒന്ന് മാത്രമാണ്. അധികാരത്തിന്റ അപ്പക്കഷണങ്ങള്‍. പേരും പെരുമയും വര്‍ദ്ധിപ്പിക്കുന്നു. എല്ലാം ഗുഢലക്ഷ്യങ്ങളാണ്. ഇത് എല്ലാ പാര്‍ട്ടികളിലും കാണാറുണ്ട്. കൂടെ നടന്ന് കഴുത്തറക്കുന്ന ഈ കൂട്ടരേ സൂക്ഷികുക. അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട പോലീസ് ഗവേഷകരെപോലെ കാക്കിയണിഞ്ഞും, ദൃക്‌സാക്ഷികളായ കുറെ പാവം അയ്യപ്പ ഭക്തന്മാരും കാഴ്ചക്കാരാകുന്നു. ഈ കൂട്ടര്‍ കാലത്തിനു നല്‍കുന്നത് കൊടുംഭീഷണിയാണ്.

നമ്മുടെ എത്രയോ വിശ്വാസ ആചാരങ്ങള്‍ മാറി. പന്ത്രണ്ട് വര്‍ഷങ്ങള്‍ കോടതിയില്‍ അലക്കി വെളുപ്പിച്ച ഈ കേസ് പന്ത്രണ്ട് ദിവസത്തിനുള്ളില്‍ ഇതിലെ അഭിനവ പുരുഷകേസരികളെ വിളിച്ചു് വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തി അനിവാര്യമായതു ചെയ്യാമായിരിന്നു. പലരും കരുതിയത് സര്‍ക്കാര്‍ ആര്‍ജ്ജവത്തോടെ ഇതിനെ നേരിടുമെന്നാണ്. ആദിമകാലങ്ങളില്‍ ക്ഷേത്രപ്രവേശനം ബ്രഹ്മണന്മാരുടെ കുത്തകയായിരിന്നു. പിന്നീട് സമ്പത്തുള്ളവരുടെ, പിന്നീടുള്ള വിമോചന സമരങ്ങളിലൂടെ സാധാരണകാരുടെ, പാവങ്ങളുടെ അവകാശമായി. അങ്ങനയെങ്കില്‍ ശബരിമലയിലെ മേല്‍ശാന്തി അടക്കമുള്ള പൂജാരിമാര്‍ എന്തുകൊണ്ട് ആദിവാസി മലയര വിഭാഗത്തില്‍ നിന്നും കടന്നു വരുന്നില്ല. ശബരിമല ആചാരങ്ങളും പൂജാകര്‍മ്മങ്ങളും 800 വര്ഷങ്ങളായി അവരല്ലേ ചെയ്തുകൊണ്ടിരിന്നത്. എന്തുകൊണ്ട് അവരെ പുറത്താക്കി? അതൊന്നും ചോദിക്കാന്‍ ആളില്ല. അവര്‍ണ്ണ പൂജാരിയും അബലകളായ സ്ത്രീകളും കടക്കരുത്. കാരണം ഇവര്‍ ശക്തരല്ല. എന്താണ് ഈ ഇരട്ട നീതി? എന്തുകൊണ്ട് തുല്യനീതി ലഭിക്കുന്നില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് മണ്മറഞ്ഞ ബ്രാഹ്മണമേധാവിത്വം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രേരണയാല്‍ വീണ്ടും കേരളത്തില്‍ തലപൊക്കുന്നതാണ്. ഈ ഇരട്ടത്താപ്പും മുതലെടുപ്പുമാണ് മതേതര സമുഹം, വിവേകമുള്ളവര്‍, അയ്യപ്പ ഭക്തര്‍ തിരിച്ചറിയേണ്ടത്. ഈ ചാത്തനേറുമായി ചോരപൊഴിക്കാന്‍ വരുന്ന കാവി വേഷക്കാര്‍ അയ്യപ്പന്റ ശത്രുക്കളാണ്. ഒരു മേശക്ക് ചുറ്റുമിരുന്നു ഈ പ്രശനം പരിഹരിച്ചു് പുങ്കാവനത്തിന്റ സമീപപ്രദേശങ്ങള്‍ ഒരു അന്താരാഷ്ട്ര ടൂറിസ്റ്റുകേന്ദ്രമാക്കുക. അതാണ് കേരളത്തെ സ്‌നേഹിക്കുന്നവര്‍ ചെയ്യണ്ടത്. അയ്യപ്പനെ വെറുതെ വിടുക നിങ്ങള്‍ക് പുണ്യം കിട്ടും.
പുണ്യപുങ്കാവനത്തിലെ ചാത്തനേറ് (കാരൂര്‍ സോമന്‍, ലണ്ടന്‍)
Join WhatsApp News
ചാത്തനും കുട്ടിച്ചാത്തനും 2018-10-20 23:35:18
ചുമ്മാതിരിക്കുന്ന എന്നെ നീ എന്തിനാ 
വിവരക്കേടിലേക്ക് വലിച്ചിഴച്ചിടുന്നേ 
മാടനും ഒടിയനും പൊട്ടിയും യക്ഷിയും 
കൂടാതെ മറുതയും  അയ്യപ്പ വേഷത്തിൽ 
നടത്തുമി ഏറിന് അവരാണൂത്തരവാദി കേട്ടോ 
ഞാനും എൻ കുട്ടി ചാത്തനും നല്ലോരാ 
പണ്ടത്തേപ്പോലിപ്പോൾ  ഏറിയാറില്ല കേട്ടോ
എന്നാലും വല്ലോരും എറിയണ കാണുമ്പോൾ 
എറിയാനായെൻ കയ്യ് അറിയാതെ ആഞ്ഞിടുന്നു
ഏറിയണോരെറിയട്ടെ തലപൊട്ടി ചാകട്ടെ 
ശബരിമലയൊന്ന്    കലങ്ങി തെളിഞ്ഞിടട്ടെ
ദേവനാണെങ്കിലും അയ്യപ്പൻ നരനല്ലേ 
അങ്ങേർക്ക് മോഹങ്ങൾ ഇല്ലാതുണ്ടോ ?
സുന്ദരികളായുള്ള സ്ത്രീകളെ നോക്കുമ്പോൾ 
അയ്യപ്പന്റെ കോണകം പൊട്ടി പറിഞ്ഞിടുമോ ?
ചാത്തനേറ്‌ കൊണ്ട് ജീവിക്കും കൂട്ടരുടെ 
പള്ളക്ക് നീയെന്തിനിങ്ങനാഞ്ഞടിച്ചു 
പൂങ്കാവനത്തിൽ സ്ത്രീകളെ തടയുവാൻ 
ഭക്തന്മാർ  എറിയുന്ന കല്ല് കണ്ടാലാരും  ഞെട്ടിപോകും
മുടിക്കെട്ടിനുള്ളിൽ മുഴുവനും കരിങ്കല്ലാ 
കൂടാതെ ശരണം വിളിമാറി തെറിവിളിയാ 
ഞാനും എൻ കുട്ടി ചാത്തനും പോകണ് 
തലപൊട്ടി ചാകുവാൻ ഞങ്ങളില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക