Image

മാധ്യമങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ ഉത്തരവാദിത്വം സമ്മതിച്ച്‌ ശ്രീധരന്‍പിള്ള

Published on 21 October, 2018
മാധ്യമങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ ഉത്തരവാദിത്വം സമ്മതിച്ച്‌ ശ്രീധരന്‍പിള്ള

പത്തനംതിട്ട: നിലയ്‌ക്കലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ മാപ്പു പറഞ്ഞ്‌ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള.

മാധ്യമങ്ങളെ ആക്രമിച്ചതില്‍ സുരേന്ദ്രന്റെ നിലപാടും ശ്രീധരന്‍പിള്ള തള്ളി.

അതേസമയം ശബരിമല പ്രശ്‌നം പരിഹരിക്കാനായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന്‌ ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. നിയമസഭ ആവശ്യപ്പെട്ടാല്‍ മാത്രമേ കേന്ദ്രത്തിന്‌ വിഷയത്തില്‍ ഇടപെടാനാകൂയെന്നും കേന്ദ്രസര്‍ക്കാരിന്‌ ഇടപെടുന്നതില്‍ പരിമിതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ പ്രതിസന്ധിയാണെന്ന്‌ ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയതാണ്‌. വിശ്വാസികളായ സ്‌ത്രീകള്‍ വിധിക്കെതിരാണ്‌.

ബി.ജെ.പി നിയമസഭ വിളിച്ചുചേര്‍ക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്‌. എല്‍.ഡി.എഫും യു.ഡി.എഫും ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്തമാക്കണം.

ശബരിമലയില്‍ യോജിച്ചുനിന്ന്‌ പ്രശ്‌നപരിഹരത്തിന്‌ ബി.ജെ.പി തയ്യാറാണ്‌. കേരളത്തിന്‌ പുറത്തുള്ള സംസ്ഥാനങ്ങളും സമരത്തിന്‌ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക