Image

ശബരിമല: സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയാല്‍ മാത്രമേ കേന്ദ്രത്തിന്‌ ഇടപെടാനാകു; ശ്രീധരന്‍പിളള

Published on 21 October, 2018
ശബരിമല: സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയാല്‍ മാത്രമേ കേന്ദ്രത്തിന്‌ ഇടപെടാനാകു; ശ്രീധരന്‍പിളള
കോഴിക്കോട്‌: സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയാല്‍ മാത്രമേ ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന്‌ ഇടപെടാനാകു എന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്‌ ശ്രീധരന്‍ പിളള. നിയമസഭ പ്രമേയം പാസാക്കിയാല്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കേന്ദ്രം തയ്യാറാണ്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ സമവായശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫും എല്‍ഡിഎഫും സമരം അട്ടിമറിക്കാനാണ്‌ ശ്രമിക്കുന്നത്‌. പാര്‍ട്ടിയുടെ കൊടി ഉപയോഗിച്ച്‌ സമരത്തില്‍ പങ്കെടുക്കരുതെന്നാണ്‌ കോണ്‍ഗ്രസ്‌ കേന്ദ്ര നേതൃത്വം കെപിസിസിക്ക്‌ നല്‍കിയ നിര്‍ദ്ദേശം. കോണ്‍ഗ്രസിന്റെ നിലപാട്‌ മൂന്നാം ലിംഗക്കാരെ പോലെയാണെന്നും ശ്രീധരന്‍ പിളള പരിഹസിച്ചു.

വിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ ഏതു വിധേനയും ശ്രമം തുടരും. മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച്‌ ചേര്‍ക്കണമെന്നും ശ്രീധരന്‍ പിളള ആവശ്യപ്പെട്ടു. നിലയ്‌ക്കലില്‍ മാധ്യമപ്രവര്‍ത്തകരുടെ നേരെയുണ്ടായ അക്രമങ്ങളില്‍ മാപ്പുപറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക