Image

ലഷ്‌ക്കറെ തോയ്‌ബ ഇന്ത്യയില്‍ ആക്രമണത്തിനൊരുങ്ങുന്നെന്ന്‌ റിപ്പോര്‍ട്ട്‌

Published on 21 October, 2018
ലഷ്‌ക്കറെ തോയ്‌ബ ഇന്ത്യയില്‍ ആക്രമണത്തിനൊരുങ്ങുന്നെന്ന്‌ റിപ്പോര്‍ട്ട്‌
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌ക്കറെ തോയ്‌ബ ഇന്ത്യയില്‍ ആക്രമണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. ഗുജറാത്ത്‌, രാജസ്ഥാന്‍, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളാണ്‌ ഭീകരര്‍ ലക്ഷ്യമിടുന്നത്‌. ഉജ്ജ്യനിയിലെ മഹാകാള ക്ഷേത്രവും ആക്രമികള്‍ ലക്ഷ്യമിടുന്നതായാണ്‌ സൂചന.

ആക്രമണഭീഷണി മുഴക്കി ലഷ്‌ക്കറെ ഏരിയ കമാന്‍ഡര്‍ മൗലവി അബു ഷേക്ക്‌ അയച്ച കത്ത്‌ ജയ്‌പൂര്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ഒക്ടോബര്‍ 20 നോ അല്ലെങ്കില്‍ നവംബര്‍ 9 നോ ആക്രമണം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്‌.

ഇതേത്തുടര്‍ന്ന്‌ മധ്യപ്രദേശിലെ ഭോപ്പാല്‍, ഗ്വാളിയാര്‍, കാന്തി, ജബല്‍പൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ അതീവജാഗ്രത പുലര്‍ത്തുന്നുണ്ട്‌.


ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ നേരിടാനൊരുങ്ങുന്നതിനിടെയാണ്‌ രാജസ്ഥാനിലും മധ്യപ്രദേശിലും ഭീകരാക്രമണഭീഷണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക